-
മോഹൻലാൽ എന്നും പുത്തൻ: പത്മപ്രിയ

മോഹൻലാലിനൊപ്പം ഓരോ തവണ അഭിനയിക്കുന്നതും പുതിയ അനുഭവമാണ് നൽകുന്നതെന്ന് നടി പത്മപ്രിയ പറഞ്ഞു. ഓരോ സിനിമകളിലും തന്റെ വ്യത്യസ്തമായ അഭിനയശൈലി പ്രകടിപ്പിക്കാൻ ലാൽ പ്രത്യേകം ശ്രമിക്കാറുണ്ടെന്നും പ്രിയ ഒരഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
മോഹന്*ലാല്* നായകനാവുന്ന സിദ്ധിഖിന്റെ 'ലേഡീസ്* ആന്*ഡ്* ജെന്റില്*മാന്*' എന്ന ചിത്രത്തില്* പത്മപ്രിയയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ നാല്* നായികമാരില്* ഒരാളായ ജ്യോതി എന്ന കഥാപാത്രത്തെയാണ്* പത്മപ്രിയ അവതരിപ്പിക്കുന്നത്*.
സിനിമാരംഗത്ത് എപ്പോഴും നിറഞ്ഞു നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹിക്കുന്നത്. എന്നും ഓര്*മ്മിപ്പിക്കപ്പെടുന്ന വേഷങ്ങള്* ചെയ്ത് പ്രേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടുന്നതിലാണ് കാര്യം- പത്മപ്രിയ പറയുന്നു.
അമല്* നീരദിന്റെ 'അഞ്ചുസുന്ദരികള്*' എന്ന ചിത്രത്തിലും പത്മപ്രിയ അഭിനയിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ഇഷ ഷെർവാണി, ബിജു മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
Padmapriya
Keywords: padmapriya, padmapriya images, padmapriya, padma priya ladies and gentle man
Last edited by minisoji; 01-29-2013 at 05:10 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks