2013 വിജയ ചിത്രങ്ങളുടെ വർഷമായിരിക്കും എന്ന പ്രതീക്ഷയോടു കൂടിയുള്ള ശ്രമങ്ങളുടെ പിറകെയാണ് മലയാളത്തിന്രെ സൂപ്പർതാരമായ മമ്മൂട്ടി. 2012 മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ദി കിംഗ് ആന്ര് കമ്മീഷണർ,​ കോബ്ര,​ താപ്പാന,​ ജവാൻ ഒഫ് വെള്ളിമല തുടങ്ങിയ ചിത്രങ്ങളൊന്നും ബോക്സ് ഓഫീസിന്രെ അടുത്തുപോലും എത്തിയിരുന്നില്ല.

ആ നിരാശ ഇല്ലാതാക്കാൻ 2013ൽ തനിക്കു കഴിയും എന്ന പ്രതീക്ഷയാണ് രഞ്ജിത്തിന്രെ തിരക്കഥയിൽ ജി.എസ് വിജയൻ സംവിധാനം ചെയ്ത ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ താരം അഭിനയിച്ചത്. ബോക്സ് ഓഫീസിൽ അത്ര നന്നായി തിളങ്ങാൻ സിനിമയ്ക്ക് സാധിച്ചില്ലെങ്കിലും ബാവൂട്ടി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ബാവൂട്ടിയുടെ മലബാർ ശൈലിയിലുള്ള സംഭാഷണത്തിലൂടെയും ലളിതമായ അഭിനയത്തിലൂടെയും മമ്മൂട്ടി പ്രേക്ഷകരെ കൈയിലെടുത്തു.

ബാവൂട്ടിയുമായി സാമ്യമുള്ള കഥാപാത്രം തന്നെ മമ്മൂട്ടിയെ തേടി വീണ്ടും എത്തിയിരിക്കുകയാണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അത്തരം കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ മമ്മൂട്ടി തയ്യാറായിരിക്കുന്നത്.

'ബാവൂട്ടി എന്ന കഥാപാത്രവും എന്രെ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രവും തമ്മിൽ സാമ്യമുണ്ട്. ബന്ധങ്ങളുടെ മൂല്യത്തെ കുറിച്ച് പറയുന്ന ചിത്രം തികച്ചും ഒരു കുടുംബചിത്രമായിരിക്കും'-സിനിമയുടെ സംവിധായകനായ അരുൺ ഗോപി പറഞ്ഞു.
തന്രെ കഥാപാത്രത്തെ അതിന്രെ പൂർണതയിലെത്തിക്കാൻ പ്രതിഭയായ മമ്മൂട്ടിക്ക് മാത്രമേ കഴിയൂ എന്ന് അരുൺ പറഞ്ഞു.

ഈ വർഷം അവസാനത്തോടു കൂടി ചിത്രം പ്രദർശനത്തിനെത്തും.

Mammootty

Keywords: mammootty gallery,
mammootty images, mammootty photos, mammootty stills, mammootty bavootty, mammootty new film, mammootty latest film