ദൈവമേ ഇതാ, ഞാന്* അങ്ങയുടെ സന്നിധിയില്* നില്*ക്കുന്നു. അങ്ങയുടെ കരങ്ങളില്* നിന്നും ഈ ദിവസം സ്വീകരിക്കുവാനായി. ഈ നിമിഷം വരെ അങ്ങ് എന്നെ രോഗങ്ങളില്* നിന്നും അപകടങ്ങളില്* നിന്നും ബുദ്ധിമുട്ടുകളില്* നിന്നും രക്ഷിച്ചതിനെയോര്*ത്തു അങ്ങേക്ക് നന്ദിയും സ്തുതിയും അര്*പ്പിക്കുന്നു. എപ്പോഴെങ്കിലും ഞാന്* അനാവശ്യമായോ അങ്ങയുടെ തിരുഹിതത്തിനെതിരായോ ആവശ്യപ്പെട്ടാല്* , എന്നോട് ക്ഷമിക്കുകയും എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യണമേ. ഭക്ഷണത്തോടോ വസ്ത്രത്തോടോ ധനത്തോടോ സ്ഥാനമാനങ്ങളോടോ അമിതമായ ആഗ്രഹം ഉണ്ടാകുമ്പോള്* ഇവയൊന്നും ഇല്ലാത്ത എന്റെ സഹോദരങ്ങളിലേക്ക് നോക്കുവാനും അങ്ങയുടെ മഹത്വത്തിനായി അവര്*ക്ക് നന്മ ചെയ്യുവാനും എന്നെ സഹായിക്കണമേ. എന്റെ സ്വാര്*ഥത എന്നെ കീഴടക്കാതിരിക്കട്ടെ. ഞാന്* പാഴാക്കുന്ന ഭക്ഷണവും ജലവും സൌകര്യങ്ങളും, അതൊന്നും ഇല്ലാത്ത സഹോദരങ്ങളുടെതാണെന്ന തിരിച്ചറിവില്* അവയൊന്നും പാഴാക്കാതെ, ആവശ്യത്തിനു മാത്രം ഉപയോഗിക്കുവാന്* എനിക്ക് കൃപ നല്കണമേ. പ്രകൃതിയിടെ സന്തുലിതാവസ്ഥ കാത്തു പാലിക്കുവാനും ഈ പ്രകൃതി അങ്ങയുടെ സൃഷ്ടിയാണെന്ന തിരിച്ചറിവില്*, അന്തരീക്ഷത്തെ മലിനപ്പെടുത്താത്തവിധം ജീവിക്കുവാനും എനിക്ക് അനുഗ്രഹം നല്കണമേ. ഇന്ന് ഞാന്* ചെയ്യുന്ന നല്ല പ്രവര്*ത്തികളെല്ലാം പരിശുദ്ധ അമ്മയുടെയും മാലാഖമാരുടെയും വിശുദ്ധരുടെയും സ്തുതികളോട് ചേര്*ത്തു അങ്ങേക്ക് സമര്*പ്പിക്കുകയും ഞാന്* ചെയ്തു പോകാന്* സാധ്യതയുള്ള പാപങ്ങളെ, അവരുടെ മദ്ധ്യസ്ഥത വഴി ഞങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുരക്തത്തിന്റെ യോഗ്യതയാല്*, കഴുകി കളയണമെന്നും യാചിക്കുന്നു. ഇവയെല്ലാം തന്നെ അങ്ങയുടെ മഹത്വത്തിന് കാരണമാകട്ടെ...ആമേന്*..