ഏകാകിയായസൂര്യനെ
കാത്തിരിപ്പൊരു
താമര
തുഷരബിന്ദുവും
കവിളിലണിഞ്ഞ്
നമ്രമുഖിയായി
അമ്പലക്കുളത്തില്*

ഓരോ പ്രഭാതങ്ങളിലും ...
ഒരു സൂര്യകടക്ഷം മാത്രം
മോഹിച്ചു തലയും
കുമ്പിട്ടു കാത്തു നിന്നു
പാവമാ നാടന്* പെണ്ണ്

സൂര്യന്*റെ നോട്ടമെന്നും
പടിഞ്ഞാറോട്ടായിരുന്നു
അവിടെ തന്നെയും കാത്തു
സൂര്യസ്നാനത്തിനായി
പഞ്ചാര മണലില്* കിടക്കുന്ന
വെളുത്ത മേനികളിലായിരുന്നു

പുശ്ച്ചമായിരുന്നവന്
താമരയുടെ ചുവന്നു
തുടുത്ത മേനിയോടും
ചേറ് മണത്തോടും

അപ്പോളുമവനോര്*ത്തില്ല
വെളുത്ത മേനികള്*
ചന്ദ്രന് വേണ്ടിയും
കാത്തിരിക്കാറുണ്ടെന്നു

ആമ്പലിന് മാത്രം മനസ്സിലായി
താമരയുടെ മനസ്സുരുക്കത്തിന്*റെ
ആഴം
അവളും പ്രണയിച്ചിരുന്നല്ലോ
രാവിന്*റെ രാജാവിനെ
ചന്ദ്രനെ ...

ഒരായിരം താര റാണി മാരോട്
കിന്നാരം പറഞ്ഞിരിക്കുന്ന
ചന്ദ്രനെവിടെ നേരം
ആമ്പലിനെ പ്രണയിക്കാന്*

കാത്തിരി പ്പൂ
സഖിമാരിന്നും
രാവിലുറങ്ങതെയാമ്പലും
പുലരിയിലെഴുന്നേറ്റ് താമരയും


Keywords:songs,thamarayude pranayam,poems,kavithakal,love poems,sad songs