റീമ കല്ലിങ്കല്* നായികയായ ആദ്യ ചിത്രം ‘ഋതു’ ആയിരുന്നു. ആ സിനിമയുടെ അണിയറയില്* മമ്മൂട്ടിയുണ്ടായിരുന്നു. പിന്നീട് ‘കേരളാ കഫെ’ ആന്തോളജിയിലും മമ്മൂട്ടിയും റിമയും ഉണ്ടായിരുന്നെങ്കിലും ഒന്നിച്ച് അഭിനയിക്കാന്* അവസരം ലഭിച്ചില്ല. ബെസ്റ്റ് ഓഫ് ലക്കിലും മമ്മൂട്ടിയും റിമയും അഭിനയിച്ചു. പക്ഷേ മമ്മൂട്ടി അതിഥിതാരം മാത്രമായിരുന്നു.


പിന്നീട് ബാവുട്ടിയുടെ നാമത്തിലായിരുന്നു മമ്മൂട്ടിയും റിമയും ഒന്നിച്ച സിനിമ. അതിന് ശേഷം കമ്മത്ത് ആന്*റ് കമ്മത്ത് എന്ന സിനിമയിലും ഇരുവരും അഭിനയിച്ചു. എന്നാല്* മമ്മൂട്ടിയുടെയും റിമയുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ചിത്രത്തിന്*റെ ഭാഗമാകാനൊരുങ്ങുകയാണ് ഇരുവരും.

രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ലീല’ എന്ന ചിത്രത്തില്* ടൈറ്റില്* കഥാപാത്രമായ ലീലയെ റിമ കല്ലിങ്കല്* അവതരിപ്പിക്കുന്നു. കുട്ടിയപ്പന്* എന്ന നായക കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കും. മമ്മൂട്ടിയുടെയും റിമയുടെയും ഇഴുകിച്ചേര്*ന്നുള്ള അഭിനയമുഹൂര്*ത്തങ്ങളാല്* സമ്പന്നമായിരിക്കും ഈ സിനിമയെന്നാണ് അറിയാന്* കഴിയുന്നത്.

ഉണ്ണി ആര്* മാതൃഭൂമി ആഴ്ചപ്പതിപ്പില്* എഴുതിയ ‘ലീല’ എന്ന ചെറുകഥയുടെ സിനിമാവിഷ്കാരമാണിത്. ചിത്രീകരണം ഉടന്* ആരംഭിക്കുകയാണ്. ആന്* അഗസ്റ്റിനെയും ‘കോ’ ഫെയിം കാര്*ത്തികയെയും ലീലയാകാന്* പരിഗണിച്ചിരുന്നെങ്കിലും ഒടുവില്* നറുക്ക് റിമയ്ക്ക് വീഴുകയായിരുന്നു.

കേരളാ കഫെ, ഇന്ത്യന്* റുപ്പീ, ബാവുട്ടിയുടെ നാമത്തില്* എന്നീ രഞ്ജിത് ചിത്രങ്ങളുടെ ഭാഗമായിരുന്നു റിമ.


More stills



Keywords:Leela,Rima Kllingal,Indian Rupee,Kerala Cafe,Bavuttiyude Namathil.Ranjith,Mammootty,Ann Agustin,Karthika,malayalam filmnews