ഒരിടവേളയ്ക്ക് ശേഷം അമല പോള്* തമിഴകത്ത് സജീവമാകുകയാണ്. വിജയ് നായകനാകുന്ന ചിത്രമാണ് തമിഴകത്ത് അമലയുടെ പ്രധാന പ്രൊജക്ട്. ഈ ചിത്രത്തില്* ഒരു വനിതാ പൊലീസിന്*റെ വേഷത്തില്* അമല അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്.

സിനിമയിലെ ഏതാനും രംഗങ്ങളില്* മാത്രമേ അമല പോലീസ്* യൂണിഫോമില്* പ്രത്യക്ഷപ്പെടുന്നുള്ളുവെന്നും ബാക്കി രംഗങ്ങളില്* മോഡല്* ഡ്രസുകളിലാണ് അമല പ്രത്യക്ഷപ്പെടുകയെന്നുമാണ് റിപ്പോര്*ട്ട്. വിജയശാന്തിക്ക് ശേഷം കാക്കി യൂണിഫോമിന് യോജിച്ച പേരു നേടാനുള്ള ഒരുക്കത്തിലാണ്* അമലാ പോളെന്നാണ് അണിയറപ്രവര്*ത്തകര്* പറയുന്നത്. എ എല്* വിജയ്* ആണ് ഇളയദളപതിയെയും അമലയെയും പ്രധാനകഥാപാത്രങ്ങളാക്കി ചിത്രമൊരുക്കുന്നത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.