നടി ഖുഷ്ബുവിനെതിരെ ഷൂ എറിഞ്ഞ പാര്*ട്ടി പ്രവര്*ത്തകര്*ക്കെതിരെ അന്വേഷണം നടത്തി ശിക്ഷ നടപ്പാക്കുമെന്ന് ഡി.എം.കെ. ആക്രമണത്തെ കാടത്തമെന്നും പാര്*ട്ടി വിശേഷിപ്പിച്ചു.

ഡി.എം.കെയിലെ അധികാര തര്*ക്കത്തെക്കുറിച്ച് ഒരു മാസികയില്* നടത്തിയ പരാമര്*ശത്തെ തുടര്*ന്നായിരുന്നു ആക്രമണം. പാര്*ട്ടി അധ്യക്ഷ സ്ഥാനത്തിനായി പോരാട്ടം തുടരുന്ന കരുണാനിധിയുടെ മക്കളായ സ്റ്റാലിനെയും അഴഗിരിയെയും കുറിച്ചായിരുന്നു പരാമര്*ശം.


കരുണാനിധിക്കുശേഷം മകന്* സ്റ്റാലിന്* പാര്*ട്ടി അധ്യക്ഷനാവുമോ എന്ന കാര്യം ഡി.എം.കെ ജനറല്* കൌണ്*സില്* തീരുമാനിക്കുമെന്നായിരുന്നു ഖുഷ്ബുവിന്റെ പ്രസ്താവന. ഈയടുത്ത് പാര്*ട്ടിയില്* ചേര്*ന്ന ഖുഷ്ബുവിനെതിരെ ട്രിച്ചിയിലെ ഹോട്ടലില്* വെച്ചാണ് ആക്രമണം നടന്നത്. ചെന്നൈയിലെ ഖുഷ്ബുവിന്റെ വസതിക്കു നേരെയും ഒരു സംഘം പാര്*ട്ടി പ്രവര്*ത്തകര്* ആക്രമണം നടത്തിയിരുന്നു. സ്റ്റാലിനുമായി ബന്ധപ്പെട്ടവരാണ് ആക്രമണം അഴിച്ചു വിട്ടതെന്ന് തെളിഞ്ഞിരുന്നു.


താന്* സുരക്ഷിതയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്* പ്രതികരിക്കാനില്ലെന്നു നടി ട്വിറ്റര്* സന്ദേശത്തില്* വ്യക്തമാക്കി.