എന്റെ പ്രണയത്തിന്,
മൌനത്തിന്റെ സംഗീതമുണ്ട്,
ഏകാന്തതയുടെ ശ്രുതിയുണ്ട്
മഞ്ഞു തുള്ളിയുടെ നൈര്മല്യമുണ്ട് ,
മഴത്തുള്ളിയുടെ നിഷ്കളങ്കതയുണ്ട ്.
ഇലഞ്ഞിപ്പൂക്കളു ടെ മണമുണ്ട്,
കൃഷ്ണതുളസിയുടെ വിശുദ്ധിയുണ്ട്.
നീലാകാശത്തിന്റെ വിസ്തൃതിയുണ്ട്,
നീലസമുദ്രത്തിന് റെ ആഴമുണ്ട്.
എന്റെ പ്രണയം......... .......
അത് നീ മാത്രമാണ്.
നിന്നോട് മാത്രമാണ്.
എന്റെ ശരി ഈ പ്രണയവും,
തെറ്റ് ഈ പ്രണയത്തില് നിന്നുണ്ടായ മോഹങ്ങളും ആണ്.
എന്റെ സന്തോഷം ഈ പ്രണയം നല്കിയ സ്വപ്നങ്ങള്
ആണെങ്കില് ദുഃഖം ഇതില് ഞാന് നെയ്തു കൂട്ടിയ
പ്രതീക്ഷകള് ആണ്.
എന്റെ പ്രണയം എന്റെ ജീവനാണ്,ജീവിതമാ ണ്.
എന്റെ കാത്തിരിപ്പ്,
വ്യര്ഥമായ എന്റെയീ കാത്തിരിപ്പ്,
ഒരിക്കലും എന്നെ തേടി വരാത്ത, ഞാന്
കാണാനിടയില്ലാത് ത,
നിനക്ക് വേണ്ടിയാണ്.
തിരിച്ചു തരികയില്ലെന്നു നീ പറയുന്ന
നിന്റെ പ്രണയത്തിന് വേണ്ടിയാണ്.
കേള്ക്കാന് നീ ഇഷ്ടപ്പെടുന്നുവ
ോ എന്നെനിക്കറിയില ്ല.
പക്ഷെ എനിക്ക് പറയാതിരിക്കാനാവ ുന്നില്ല ,
നിന്നോടുള്ള എന്റെ തീരാത്ത പ്രണയത്തെ കുറിച്ച്.
ഞാന് പറഞ്ഞു കൊണ്ടേയിരിക്കും .
ആത്മാവുപേക്ഷിക് കുന്ന ശരീരം അഗ്നിയിലമരുന്നി ടത്തോളം കാലം...


Keywords:songs,poems,kavithakal,sad songs,love poems,ente pranayam,prannayageethangal,ganangal