-
മീരാനന്ദന്* പരുക്ക്*

രമേഷ്* സംവിധാനം ചെയ്യുന്ന കന്നഡച്ചിത്രമായ 'ക്രോര്*പതി'യുടെ മൈസൂരിലെ ലൊക്കേഷനില്* വച്ച്* മലയാളിതാരം മീരാനന്ദന്റെ കാലിന്* പരുക്കേറ്റു. ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ വീണാണ്* മീരയ്*ക്ക് പരുക്കേറ്റത്*. പരുക്ക്* നിസ്സാരമെന്ന്* കരുതിയെങ്കിലും മീരയ്*ക്ക് ചെറിയൊരു ശസ്*ത്രക്രിയ വേണ്ടി വന്നു.
ഇടത്തേ കാല്*ക്കുഴയ്*ക്ക് പരുക്കേറ്റ മീരയെ ഉടന്* മൈസൂരിലെ ആശുപത്രിയിലെത്തിച്ചു. സ്*ഥാനം തെറ്റിയ കാല്*ക്കുഴ നേരെയാക്കാന്* അടിയന്തിരമായി ഒരു ശസ്*ത്രക്രിയ വേണ്ടി വരുമെന്ന്* പറഞ്ഞുവെങ്കിലും അതിന്* സമ്മതിക്കാതെ മീര അടുത്ത ദിവസം കൊച്ചിയിലേക്ക്* പറന്നു. ശസ്*ത്രക്രിയ കൂടാതെ പ്രശ്*നം പരിഹരിക്കാനാവുന്ന പ്രതീക്ഷയിലായിരുന്നു മീരയുടെ മടക്കം. എന്നാല്*, ഇവിടത്തെ ഡോക്*ടര്*മാരും ശസ്*ത്രക്രിയ വേണ്ടി വരുമെന്ന നിലപാടില്* തന്നെയായിരുന്നു.
അതോടെ മീര രണ്ടും കല്*പിച്ച്* ചെറിയൊരു ശസ്*ത്രക്രിയയ്*ക്ക് വിധേയയായി. ഉടന്* ആശുപത്രി വിടുമെന്നാണ്* വിവരം. ആശുപത്രി വിട്ടാലും മൂന്നാഴ്*ചത്തേക്ക്* പരിപൂര്*ണ്ണ വിശ്രമമാണ്* ഡോക്*ടര്*മാര്* നിര്*ദേശിച്ചിരിക്കുന്നത്*. മലയാളത്തില്* റോഷന്* ആന്*ഡ്രൂസിന്റെ 'മുംബൈ പോലീസ്*', 'കുട്ടിയും കോലും' എന്നീ ചിത്രങ്ങളില്* അഭിനയിക്കാനുള്ള കരാറിലും മീര ഒപ്പിട്ടു കഴിഞ്ഞു. പക്ഷേ ശസ്*ത്രക്രിയയെത്തുടര്*ന്നുള്ള വിശ്രമം മാര്*ച്ച്* അവസാനം വരെ നീണ്ടേക്കുമെന്നതിനാല്* ഷൂട്ടിംഗ്* തടസ്സപ്പെടുമോ എന്നുളള ആശങ്കയിലാണ്* മീര. മുംബൈ പോലീസിന്റെ ഷൂട്ടിംഗ്* കൊച്ചിയില്* ആരംഭിച്ചു കഴിഞ്ഞു.
Meera nandan
Keywords:Meera nandan, Meera nandan gallery,Meera nandan images, Meera nandan photos, Meera nandan accident
Last edited by minisoji; 02-27-2013 at 04:41 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks