തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി അവിടെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് മലയാളിയായ അസിൻ തോട്ടുങ്കൽ. അഭിനയിച്ച ആറു ഹിന്ദി സിനിമകളിൽ നാലും നൂറു കോടി ക്ളബ്ബിൽ എത്തുകയും ചെയ്തു. ഇതിനിടെ അസിനെ കുറിച്ച് പ്രണയ ഗോസിപ്പുകളും സിനിമാരംഗത്ത് വന്നു പോയി. എന്നാൽ താൻ സിനിമയിൽ നിന്നുള്ള ഒരാളെ വിവാഹം ചെയ്യില്ലെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി ഗോസിപ്പുകൾക്ക് അസിൻ തന്നെ ഫുൾസ്റ്റോപ്പിട്ടു.

എന്നാലിപ്പോൾ അസിൻ പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. നേരത്തെ പറഞ്ഞത് പോലെ തന്നെ ആൾ സിനിമാക്കാരനല്ല. അമേരിക്കൻ പൗരനായ ഒരാളാണ് ഈ യുവസുന്ദരിയുടെ ഹൃദയം കവർന്നതെന്നാണ് സിനിമാരംഗത്ത് പറയപ്പെടുന്നത്. തന്റെ മിസ്റ്റർ ക്ളീനിനെ കാണാനായി കഴിഞ്ഞു പോയ മാസങ്ങളിൽ അസിൻ അമേരിക്കയിലേക്ക് നിരവധി തവണ യാത്ര നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പക്ഷേ 'അജ്ഞാത'നായ ആ പ്രണയ നായകനെ കുറിച്ച് ആർക്കും കൂടുതൽ വിവരങ്ങളൊന്നും അറിയില്ല.

ഉടൻ തന്നെ ഇരുവരും വിവാഹിതരാവുമെന്നും ബോളിവുഡിൽ ശ്രുതി പരന്നിട്ടുണ്ട്. ബോളിവുഡിൽ സാമാന്യം നല്ല തിരക്കുള്ള നടിയായ അസിൻ,​ അടുത്തിടെ പുതിയ ഓഫറുകൾ ഒന്നും തന്നെ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണെന്നും അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിന് കാരണം തന്റെ പ്രണയ നായകനുമായുള്ള വിവാഹം ഉടനെ നടക്കുമെന്നത് തന്നെ.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിവാഹിതയാവുമെന്ന് വാർ*ത്തകളോട് അസിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Asin

Keywords: asin, asin gallery, asin images, asin love, asin marriage, asin latest news