Results 1 to 1 of 1

Thread: റിമി ടോമി സിനിമയിലേക്ക്

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Apr 2005
    Posts
    46,704

    Default റിമി ടോമി സിനിമയിലേക്ക്


    യുവഗായികമാരിൽ ശ്രദ്ധേയയായ റിമി ടോമി സിനിമയിൽ അരങ്ങേറുന്നു. അ*ഞ്ചു സംവിധായകർ ചേർന്നൊരുക്കുന്ന അ*ഞ്ചു സുന്ദരികൾ എന്ന സിനിമയിൽ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റിമിയുടെ അരങ്ങേറ്റം. ടിനി ടോമിന്റെ ഭാര്യാ വേഷത്തിലാണ് റിമി എത്തുന്നത്.

    ​ ജീവിതത്തിൽ തമാശകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന റിമിയുടെ വ്യത്യ​സ്ത ഭാവമാകും സിനിമയിൽ കാണുക. വളരെ ഗൗരവമേറിയതും മിതമായി സംസാരിക്കുന്നതുമായ ഒരു വേഷമാണ് റിമിയുടേത്. അതിനാൽ തന്നെ ഈ വേഷം തനിക്ക് വലിയൊരു വെല്ലുവിളിയായിരുന്നെന്ന് റിമി ടോമി പറഞ്ഞു.

    ഐ.വി ശശി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ബല്*റാം VS താരാദാസ് എന്ന സിനിമയില്* ഒരു പാട്ട് സീനില്* റിമി അഭിനയിച്ചിട്ടുണ്ട്. അതേസമയം സംഗീതം വിട്ട് സിനിമയിൽ കേന്ദ്രീകരിക്കാൻ ആലോചിക്കുന്നില്ലെന്നും റിമി വെളിപ്പെടുത്തി.

    അമൽ നീരദ്,​ അൻവർ റഷീദ്,​ സമീർ താഹിർ,​ ഷൈജു ഖാലിദ് എന്നിവരാണ് ചിത്രമൊരുക്കുന്ന മറ്റ് സംവിധായകർ.

    Rimi Tomi

    Keywords: rimi tomi new film, rimi tomi in film, rimi tomi acting


    Last edited by minisoji; 03-18-2013 at 04:33 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •