വേനല്*ക്കാലത്ത് മുടി സംരക്ഷണം വളരെ പ്രധാനമാണ്. ചൂടിലും പൊടിയിലും മുടിയില്* അഴുക്കേറാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്* മാത്രമല്ല, പുരുഷന്മാരും വേനല്*ക്കാലത്ത് മുടിസംരക്ഷണത്തില്* കൂടുതല്* ശ്രദ്ധ വയ്*ക്കേണ്ടതുണ്ട്.

വേനല്*ക്കാലത്ത് പുരുഷന്മാര്* മുടി സംരക്ഷിക്കേണ്ടതെങ്ങനെയെന്നു നോക്കൂ.



• ദിവസവും തല കുളിയ്ക്കുക എന്നതാണ് പ്രധാനം. കഴിയുമെങ്കില്* രണ്ടു നേരവും. ഇത് വിയര്*ക്കും ചെളിയും കുറയ്ക്കാന്* സഹായിക്കും.

• ആഴ്ചയില്* രണ്ടോ മൂന്നോ ദിവസമെങ്കിലും മുടി ഷാംപൂ ചെയ്യണം. ഷാംപൂവിലെ കെമിക്കലുകളെ ഭയമെങ്കില്* ഹെര്*ബല്* രീതികള്* ഉപയോഗിക്കാം. ഷാംപൂ ചെയ്താല്* കണ്ടീഷണര്* ഉപയോഗിക്കുകയും വേണം. ഇത് മുടി വല്ലാതെ വരളാതെ കാത്തുസൂക്ഷിക്കും.

• കുളിച്ച ഉടനെ പൊടിയില്* പോകുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്* മുടിയില്* പെട്ടെന്ന് അഴുക്കാകുന്നു.

• മുടിയില്* ക്ലോറിന്* വെള്ളം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ക്ലോറിന്* വെള്ളമാണ് ലഭിക്കുന്നതെങ്കില്* അല്*പനേരം പിടിച്ചു വച്ചാല്* ക്ലോറിന്* കുറയും.

• ആഴ്ചയില്* ഒന്നോ രേേണ്ടാ ദിവസം മുടിയില്* ഓയില്* മസാജ് ചെയ്യാന്* ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത മുടി കൊഴിച്ചില്* പോലുള്ള പ്രശ്*നങ്ങള്*ക്ക് നല്ലൊരു പരിഹാരമാണ്. തലയോടിന് തണുപ്പു നല്*കാനും ഇത് സഹായിക്കും.

• അമിതമായ സൂര്യപ്രകാശം മുടിയ്ക്കു ദോഷം ചെയ്യും. തലയില്* തൊപ്പി ധരിക്കുക, ഹെയര്* സണ്*സ്*ക്രീന്* ലോഷന്* ഉപയോഗിക്കുക എന്നിവയാണ് ചില പരിഹാരങ്ങള്*.

• മുടി അധികം വളര്*ന്നാല്* ചെളി പിടിക്കാന്* സാധ്യത കൂടുതലാണ്. മുടി വെട്ടിയൊതുക്കി വയ്ക്കുക.

വേനല്*ക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത കൂടുതലാണ്.കളറിംഗ് തുടങ്ങിയവ കഴിവതും ഒഴിവാക്കണം.