മുന്* ലോകസുന്ദരി ഐശ്വര്യാ റായി തന്റെ മുപ്പത്തി ഒമ്പതാം വയസില്* 25 കാരന്റെ നായികയാകാനൊരുങ്ങുന്നു! 'ഏജന്റ്* വിനോദ്*' ഒരുക്കിയ ശ്രീറാം രാഘവന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* 25 കാരനായ വരുണ്* ധവാന്റെ നായികയായി ആഷ്* തന്റെ വെള്ളിത്തിരയിലേക്കുള്ള രണ്ടാം വരവ്* നടത്തിയേക്കുമെന്നാണ്* മുംബൈ റിപ്പോര്*ട്ടുകള്*. ഒരു ഡാര്*ക്ക്* ത്രില്ലറായി ഒരുക്കുന്ന തന്റെ ഈ പുതിയ ചിത്രത്തില്* ആഷിനെ നായികയായി കരാര്* ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ്* സംവിധായകന്* ശ്രീറാം രാഘവന്*. ഈ ചിത്രം സംബന്ധിച്ച്* ആഷുമായി ശ്രീറാം പ്രാരംഭവട്ട ചര്*ച്ചകള്* നടത്തിക്കഴിഞ്ഞതായാണ്* വിവരം.


പക്ഷേ തന്റെ രണ്ടാം വരവിനെക്കുറിച്ച്* ഏറെ സീരിയസായി ആലോചിച്ചുകൊണ്ടിരിക്കയാണെങ്കിലും ആഷ്* ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ലത്രെ. ആഷിന്റെ 'യെസി'നായി ക്ഷമയോടെ കാത്തിരിക്കയാണ്* ശ്രീറാം. കരണ്* ജോഹറിന്റെ 'സ്*റ്റുഡന്റ്* ഓഫ്*ദ ഇയര്*' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വരുണ്* ധവാന്* ബോളിവുഡിലെ പ്രമുഖ സംവിധായകന്* ഡേവിഡ്* ധവാന്റെ മകനാണ്*. വരുണ്* ഇപ്പോള്* ഏക്*താ കപൂര്* നിര്*മ്മിച്ച്* അച്*ഛന്* ഡേവിഡ്* ധവാന്* സംവിധാനം ചെയ്യുന്ന മേം തേരാ ഹീറോ' എന്ന ചിത്രത്തില്* അഭിനയിച്ചുകൊണ്ടിരിക്കുകയാണ്*.

Aishwarya Rai

Keywords: aishwarya rai, aishwarya rai images, aishwarya rai photos, aishwarya rai gallery, aishwarya rai new stills, aishwarya rai new film, aishwarya rai 25 years old hero