മാന്*വേട്ടക്കേസില്* ബോളിവുഡ് താരങ്ങള്*ക്കെതിരെ ജോധ്പൂര്* കോടതി കുറ്റം ചുമത്തി. സല്*മാന്* ഖാന്*, സെയ്ഫ് അലി ഖാന്*, തബു, സോണാലി ബിന്ദ്ര, നീലം എന്നിവര്*ക്കെതിരെയാണ് വന്യജീവി നിയമപ്രകാരം കുറ്റം ചുമത്തിയത്. കുറ്റം തെളിഞ്ഞാല്* താരങ്ങള്*ക്ക് ആറ് വര്*ഷം വരെ തടവ് ലഭിക്കും.


എന്നാല്* താരങ്ങള്* കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇവര്* റിവ്യു പെറ്റിഷന്* ഫയല്* ചെയ്യും എന്നാണ് അറിയുന്നത്. സല്*മാന്* ഖാന്* ഇന്ന് കോടതിയില്* ഹാജരായില്ല. ആരോഗ്യകാരണങ്ങള്* ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയില്* എത്താഞ്ഞത്. മറ്റ് താരങ്ങള്* കോടതിയിലെത്തി.

തുടര്*വാദങ്ങള്*ക്കായി കേസ് ഏപ്രില്* 27ലേക്ക് മാറ്റി. അന്ന് സല്*മാന്* ഹാജരാകും എന്നാണ് വിവരം.1998ല്* ‘ഹം സാത്ത് സാത്ത് ഹെയിന്*‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മാന്*വേട്ട നടന്നത്.

മുംബൈ സ്*ഫോടനക്കേസില്* സഞ്ജയ് ദത്തിന് സുപ്രീംകോടതി അഞ്ച് വര്*ഷം തടവുശിക്ഷ വിധിച്ചതിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ഇതിനിടെയാണ് മറ്റ് പ്രമുഖ താരങ്ങള്*ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.




More stills


Keywords:Sanjay Duth,Salman Khan,Saif Ali Khan,Thabu,Sonali,Neelam,Hindi film news<bollywood film news