ഈ വിഷു മലയാള സിനിമാ ബോക്സോഫീസില്* കോടികളുടെ നേട്ടമുണ്ടാക്കുമോ? കാരണം, മലയാള സിനിമയിലെ മെഗാഹിറ്റുകളുടെ തമ്പുരാക്കന്**മാരാണ് ഇത്തവണ തങ്ങളുടെ സിനിമകളുമായെത്തുന്നത്. ഏപ്രില്* അഞ്ചിന് തന്നെ പോരാട്ടത്തിന്*റെ വെടിക്കെട്ടുകള്* തുടങ്ങും.


ഏപ്രില്* അഞ്ച് വെള്ളിയാഴ്ച മമ്മൂട്ടി നായകനാകുന്ന ‘ഇമ്മാനുവല്*’, ദിലീപ് നായകനാകുന്ന ‘സൌണ്ട് തോമ’ എന്നിവ പ്രദര്*ശനത്തിനെത്തും. ഇമ്മാനുവല്* സംവിധാനം ചെയ്തത് സൂപ്പര്* ഡയറക്ടര്* ലാല്* ജോസ് ആണ്. ചെയ്ത മൂന്ന് സിനിമകളും സൂപ്പര്* ഹിറ്റുകളാക്കിയ വൈശാഖാണ് സൌണ്ട് തോമയുമായി എത്തുന്നത്.

ലാളിത്യവും നര്*മ്മവുമുള്ള ഒരു സിനിമയാണ് ഇമ്മാനുവല്*. മമ്മൂട്ടിക്ക് മികച്ച അഭിനയ മുഹൂര്*ത്തങ്ങള്* നല്*കുന്ന കഥാപാത്രം. സൌണ്ട് തോമയാകട്ടെ വൈശാഖ് സ്റ്റൈലില്* ഒരു അടിപൊളി എന്*റര്*ടെയ്നറാണ്. മുറിച്ചുണ്ടന്* കഥാപാത്രത്തിലൂടെ ദിലീപ് വീണ്ടും വിസ്മയിപ്പിക്കുമെന്ന് ഉറപ്പ്.

ഒരേദിവസം റിലീസ് നടത്തി മമ്മൂട്ടിയും ദിലീപും നേരിട്ട് ഏറ്റുമുട്ടുമ്പോള്* അല്*പ്പം മാറി നില്*ക്കുകയാണ് എന്*റര്*ടെയ്ന്**മെന്*റ് രാജാവ് മോഹന്*ലാല്*. അദ്ദേഹത്തിന്*റെ ‘ലേഡീസ് ആന്*റ് ജെന്*റില്*മാന്*’ ഏപ്രില്* 12നാണ് റിലീസ് ചെയ്യുന്നത്. ബോളിവുഡിലെ ഒന്നാം നമ്പര്* സംവിധായകന്* സിദ്ദിക്കാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ വര്*ഷത്തെ തന്നെ ഏറ്റവും ചെലവേറിയ സിനിമയാണ് ലേഡീസ് ആന്*റ് ജെന്*റില്*മാന്*.

വിഷുക്കാലത്ത് ഏത് സിനിമ പണം വാരും എന്നത് ഇപ്പോള്* പ്രവചിക്കാന്* കഴിയില്ല. എന്തായാലും ഈ ആഘോഷപ്പൊരിച്ചിലില്* സിനിമാസ്വാദകര്* സന്തോഷത്തിലാണ്. മൂന്ന് വമ്പന്* താരങ്ങളുടെയും തികച്ചും വ്യത്യസ്തമായ അഭിനയപ്രകടനത്തിനാണ് അവര്* സാക്*ഷ്യം വഹിക്കാനൊരുങ്ങുന്നത്.



More stills



Keywords:Mammootty,dileep,Mohanlal,vishu films,Ladies & Jentleman,Immanuel,Sound Thoma,malayalam film news