-
വസീം അക്രമും സുഷ്മിത സെന്നും വിവാഹിതരാക
പാകിസ്ഥാൻ ക്രിക്കറ്റ്** ടീം മുൻ നായകന്* വസീം അക്രമും മുന്* മിസ്* യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുഷ്മിത സെന്നും തമ്മില്* ഈ മാസം ഒടുവിൽ ദുബായില്* വിവാഹിതരാകുന്നുവെന്ന് റിപ്പോര്*ട്ട്*. ഈ മാസം 24നു ദുബായിലെത്തുന്ന അക്രം വിവാഹത്തിനുള്ള ഒരുക്കങ്ങൾളും ആരംഭിച്ചു കഴിഞ്ഞുവെന്നും ഒരു വെബ*്*സൈറ്റ് റിപ്പോർട്ട് ചെയ്തു.
വിവാഹശേഷം ദുബായില്* താമസിക്കാനാണത്രേ തീരുമാനം.കഴിഞ്ഞ വര്*ഷം ഒക്*ടോബറില്* ഭാര്യ ഹുമ മരിച്ചശേഷമാണു വസിം അക്രം സുസ്*മിതയുമായി പ്രണയത്തിലായത്*. ഇരുവരും ചേര്*ന്ന്* ഒരു ടെലിവിഷന്* ചാനലില്* റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നു. അവിടെ തുടങ്ങിയ അടുപ്പം അക്രം കൊല്*ക്കത്ത നൈറ്റ്* റൈഡേഴ്സിന്റെ ബോളിങ്* പരിശീലകനായിരുന്നപ്പോള്* ദൃഢമായി. അതേസമയം വിവാഹ വാർത്ത സുഷ്മിതയുടെ വക്താവ് നിഷേധിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല സുഷ്മിതയുടെ പ്രണയം വാർത്തകളിൽ നിറയുന്നത്. ബോളിവുഡ് സംവിധായകരായ വിക്രം ഭട്ട്, മുദാസർ അസീസ്, നടൻ രൺദീപ് ഹൂഡ എന്നിവരുമായി സുഷ്മിതയ്ക്കുണ്ടായിരുന്ന ബന്ധവും ഹിന്ദി സിനിമാലോകത്ത് പാട്ടായിരുന്നു. മുംബയിലെ ഇരുപത്തിരണ്ടുകാരനായ ബിസിനസുകാരനായ ഇംതിയാസ് കത്രിയുമായുള്ള സുഷ്മിതയുടെ ബന്ധമാണ് ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടംപിടിച്ചത്.
അതേസമയം വസീം അക്രം ഒരു ആസ്ട്രേലിയൻ മോഡലുമൊത്ത് കറാച്ചിയിൽ ഒരുമിച്ച് ജീവിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.തഹ്*മൂർ, അക്ബർ എന്നി രണ്ടു മക്കളുണ്ട് അക്രത്തിന്.
Keywords: Vassim Akram, Vassim Akram susmitha sen, Vassim Akram susmitha sen marriage,
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks