മലയാളികളുടെ പ്രിയപ്പെട്ട നടിയെ കാന്*സര്* രോഗം വീണ്ടും വേട്ടയാടുന്നു. പണ്ട് കാന്*സര്* രോഗത്തെ തന്റെ മനക്കരുത്ത് എന്ന ഒറ്റ ശക്തി കൊണ്ട് മാത്രം ചരിത്രമുള്ള മമ്തയെ തേടി വീണ്ടും പരീക്ഷണങ്ങള്* വന്നു കൊണ്ടിരിക്കുകയാണ്. അന്ന് പൂര്*ണമായി ഭേദപ്പെട്ടു എന്ന് കരുതിയ രോഗമാണ് വീണ്ടും മമ്തയുടെ ജീവന് തന്നെ ഭീഷണിയായി വന്നിരിക്കുന്നത്. ലേഡീസ് ആന്*ഡ്* ജെന്റില്*മാന്റെ സെറ്റില്* വെച്ചാണ് തന്നെ കാര്*ന്നു തിന്നുന്ന രോഗം വീണ്ടും വന്നെത്തി എന്നാ സത്യം മമ്ത തിരിച്ചറിയുന്നത്. ഉടനെ കീമോതെറാപ്പി ആരംഭിച്ചു എന്നാണു വാര്*ത്തകള്* . ഇതിനായി മുബൈയിലേക്കാണ് മമ്ത പറന്നത്.


രോഗം ശരീരത്തെ കാര്*ന്നു തിന്നുവാന്* ആരംഭിക്കുന്നതിന്റെ തുടക്കത്തില്* തന്നെ മനസ്സിലാക്കിയാല്* ചികിത്സിച്ചു ഭേദമാക്കാന്* കഴിയുന്ന ഹോട്കിന്*സ് ലിംഫോമ എന്ന വിഭാഗത്തിലെ കാന്*സര്* ആണ് മമ്തയ്ക്ക് ഉള്ളത്. അന്ന് തന്നെ അത് ഭേദമാക്കിയിരുന്നുവെങ്കിലും ചിലപ്പോള്* വീണ്ടും വന്നേക്കാം എന്ന് ഡോക്ടര്*മാര്* അന്ന് തന്നെ വിധിയെഴുതിയിരുന്നു. കീമോതെറാപ്പി ചെയ്താല്* രോഗം ഭേദമാകും എന്നാണ് കരുതപ്പെടുന്നത്.


അന്*വര്* എന്ന പ്രിഥ്വി ചിത്രത്തിന്റെ കാലത്താണ് മമ്തയുടെ രോഗം ലോകമറിയുന്നത്. അന്ന് ഷോര്*ട്ട് ഹെയര്*സ്റ്റൈലുമായി സിനിമയില്* അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്ത തന്റെ അസുഖ വിവരം പുറം ലോകത്തെ അറിയിക്കുന്നത്. താന്* കീമോക്ക് വിധേയയായത് കൊണ്ടാണ് മുടി കട്ട്* ചെയ്തത് എന്ന് മമ്ത അന്ന് പറഞ്ഞത്. തന്റെ രോഗം പൂര്*ണമായി ഭേദപ്പെട്ടു എന്ന് മമ്ത അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു ശേഷം നിരവധി മികച്ച കഥാപാത്രങ്ങള്* മമ്ത ചെയ്തു. മൈ ബോസിലെ മമ്തയുടെ പെര്*ഫോമന്*സ് വന്* ജനസമ്മിതി നേടികൊടുത്തിരുന്നു.



Mamta Mohandas

Keywords: Mamta Mohandas, Mamta Mohandas gallery, Mamta Mohandas images, Mamta Mohandas photos, Mamta Mohandas cancer, Mamta Mohandas photos