ആമിര്*ഖാന്* അറിയപ്പെടുന്നത് മിസ്റ്റര്* പെര്*ഫെക്ഷനിസ്റ്റ് എന്നാണ്. രാജ്യത്തെ ഏറ്റവും മികച്ച നടന്**മാരില്* ഒരാള്*. വലിയ ഇനിഷ്യല്* പുള്* സൃഷ്ടിക്കുന്ന ആള്*. മികച്ച സിനിമകള്* മാത്രം ചെയ്യണമെന്ന് നിര്*ബന്ധമുള്ളയാള്*.

നടിമാരില്* ആരെങ്കിലും ആമിര്*ഖാനെപ്പോലെയുണ്ടോ? ഉണ്ട് എന്ന് പറയുന്നത് ഇന്ത്യയിലെ മികച്ച സംവിധായകരില്* ഒരാളായ അനുരാഗ് കശ്യപ് ആണ്. അനുരാഗിന്*റെ അഭിപ്രായത്തില്* ആമിര്*ഖാനും അമിതാഭ് ബച്ചനും പോലെയാണ് വിദ്യാബാലന്*. ചുരുക്കത്തില്* ‘ഫീമെയില്* ആമിര്*ഖാന്*’ തന്നെ.

“നായകന്*മാര്*ക്ക് തുല്യമായ പ്രതിഫലം നായികമാര്*ക്ക് ലഭിക്കാറില്ല. കൂടുതല്* ജനങ്ങളെ തിയേറ്ററുകളിലേക്ക് ആകര്*ഷിക്കുന്നതും നായകതാരങ്ങള്* തന്നെ. എന്നാല്* കാര്യങ്ങള്* മാറുകയാണ്. മാറ്റം വിദ്യാ*ബാലനിലൂടെയാണ്. വിദ്യ ഒരു ഫീമെയില്* ആമിര്*ഖാനോ ബച്ചനോ ഒക്കെ ആയിരിക്കുന്നു. ഇത് വളരെ നല്ല കാര്യമാണ്. വിദ്യയെപ്പോലെ കൂടുതല്* നടിമാര്* ഉണ്ടാകണമെന്നാണ് ഞാന്* ആഗ്രഹിക്കുന്നത്” - അനുരാഗ് കശ്യപ് പറയുന്നു.

കഹാനി, ഡേര്*ട്ടി പിക്ചര്*, നോ വണ്* കില്*ഡ് ജെസീക്ക തുടങ്ങിയ സിനിമകളാണ് വിദ്യാബാലനെ ബോളിവുഡിന്*റെ താരറാണിയാക്കിയത്. ഡേര്*ട്ടി പിക്ചറിലൂടെ വിദ്യയ്ക്ക് മികച്ച നടിക്കുന്ന ദേശീയ പുരസ്കാരവും ലഭിച്ചു.



More stills


Keywords;Kahani,dirty pictures, Vidya Balan,Anurag Kashyap,Aamir Khan,Bachchcan,Hindi film news,Bollywood film news