നടി രേവതി വിവാഹമോചനം നേടി. രേവതിക്കും ഭര്*ത്താവ് സുരേഷ് മേനോനും വിവാഹമോചനം അനുവദിച്ചുകൊണ്ട് കുടുംബക്കോടതി ഉത്തരവായി.


രേവതിയും സുരേഷും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയാണ്. എന്നാല്* ഇരുവരും തമ്മിലുള്ള സൌഹൃദത്തിന് വിള്ളല്* വീണിട്ടില്ല. പരസ്പരധാരണയോടെ വിവാഹമോചനത്തിനായി കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്* കോടതിയെ സമീപിച്ചത്.

പുതിയ മുഖം എന്ന തമിഴ് ചിത്രത്തില്* ജോഡിയായി അഭിനയിച്ചതോടെയാണ് രേവതിയും സുരേഷ് മേനോനും പ്രണയത്തിലായത്. ആ ചിത്രത്തിന്*റെ സംവിധായകനും സുരേഷ് മേനോന്* ആയിരുന്നു. 1988ലാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് ശേഷം ഇരുവരും ചേര്*ന്ന് ടെലിവിഷന്* സീരിയലുകള്* നിര്*മ്മിച്ചു. അവയില്* നഷ്ടമുണ്ടായതോടെയാണ് ഇവരുടെ ബന്ധത്തില്* ഉലച്ചില്* വീണതെന്നാണ് വിവരം.

മാനസികമായി അകന്നതോടെ ഇവര്* വിവാഹമോചനം നേടാമെന്ന് തീരുമാനിക്കുകയായിരുന്നു.



More stills



Keywords:Ravathi,Divorce,Serials,Suresh Menon,family court