-
മഹത്വ രഹസ്യങ്ങള്* ( ബുധന്* ,ഞായര്* )
1.നമ്മുടെ കര്*ത്താവീശോമിശിഹാ മരിച്ചു മൂന്നാംദിവസം ഉത്ഥാനം ചെയ്തു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /............ മാതാവേ , ഒരിക്കല്* ഉത്ഥാനം ചെയാനുള്ള ഞങ്ങളുടെ ശരീരങ്ങളെ നിര്*മ്മലമായി സൂക്ഷിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
2.നമ്മുടെ കര്*ത്താവീശോമിശിഹാ ഉയര്*പ്പിനുശേഷം 40-)0 ദിവസം സ്വര്*ഗാരോഹണം ചെയ്തു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /............ മാതാവേ ,സ്വര്*ഗ്ഗപിതാവിന്*റെപക്കല്* ഞങ്ങള്*ക്കൊരു മദ്ധ്യസ്ഥനുണ്ട് എന്ന ബോധത്തോടെ ഉല്*കണ്0കൂടാതെ ജീവിക്കുവാന്* ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
3. പെന്തക്കുസ്ത തിരുനാള്* ദിവസം പരി . കന്യകാമറിയവും ശ്ലീഹന്മാരും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /........ മാതാവേ ,ഞങ്ങളുടെ ആത്മാവുകളില്* പ്രസാദവരംവഴി എഴുന്നള്ളിയിരിക്കുന്ന പരിശുദ്ധാത്മാവിന്*റെ സാന്നിധ്യം ഓര്*മ്മിച്ചുകൊണ്ട് ,ഞങ്ങളുടെ ജീവിതം നിയന്ത്രിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
4.പരിശുദ്ധ കന്യകാമറിയം തന്*റെ ഈലോകജീവിതം അവസാനിച്ചപ്പോള്* സ്വര്*ഗാരോപിതയായി എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /.......... മാതാവേ , ഞങ്ങളുടെ മരണ സമയത്ത് ഞങ്ങളെ സ്വര്*ഗ്ഗത്തിലേക്ക് കൊണ്ടുപോകുവാന്* ഞങ്ങളുടെ സമീപത്തുണ്ടായിരിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
5.പരിശുദ്ധ കന്യകാമറിയം സ്വര്*ഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായി ഉയര്*ത്തപ്പെട്ടു എന്നതിന്മേല്* നമുക്ക് ധ്യാനിക്കാം /......മാതാവേ , സ്വര്*ഗ്ഗ ഭാഗ്യത്തെ മുന്നില്*കണ്ടുകൊണ്ട്, ഈലോകജീവിതത്തിലെ കുരിശുകള്* സന്തോഷത്തോടെ സ്വീകരിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
പ്രകാശ രഹസ്യങ്ങള്* (വ്യാഴാഴ്ചകളില്* )
1.നമ്മുടെ കര്*ത്താവീശോമിശിഹാ യോര്*ദ്ദാന്* നദിയില്*വച്ച് സ്നാപകയോഹന്നാനില്*നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്* പരിശുദ്ധാത്മാവ് മാടപ്രാവിന്*റെ രൂപത്തില്* സ്വര്*ഗ്ഗത്തില്*നിന്നും തന്നിലേക്ക് ഇറങ്ങിവന്നതിനെയോര്*ത്ത് ധ്യാനിക്കാം /.............മാതാവേ ,അമ്മയുടെ മാദ്ധ്യസ്ഥം വഴി പരിശുദ്ധാത്മാവ് ഞങ്ങളില്*വന്ന് നിറയണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
2.യേശുനാഥന്* അവിടുത്തെ അമ്മയായ പരി .മറിയത്തിന്*റെ ആഗ്രഹപ്രകാരം
കാനായിലെ വിവാഹവിരുന്നില്*വെച്ച് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ ആദ്യ അത്ഭുതത്തെയോര്*ത്ത്* ധ്യാനിക്കാം /............മാതാവേ ,ഞങ്ങളുടെ എല്ലാ വിഷമസന്ധികളിലും ഞങ്ങള്*ക്കുവേണ്ടി അവിടുത്തെ തിരുകുമാരനായ യേശുവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
3.യേശുനാഥന്* അവിടുത്തെ മലയിലെ പ്രസംഗത്തില്*ക്കൂടി സ്വര്*ഗീയപിതാവിന്*റെ സനാതന തത്വങ്ങള്* ലോകത്തിന് വെളിപ്പെടുത്തിയതിനെ യോര്*ത്ത് ധ്യാനിക്കാം /............മാതാവേ , ദൈവവചനം ഞങ്ങളുടെ ഹൃദയത്തില്* സംഗ്രഹിച്ച് വചനാത്മകമായി ജീവിക്കുവാന്* ഞങ്ങളെ സഹായിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
4. കര്*ത്താവായ യേശു താബോര്* മലയില്* പ്രാര്*ഥിച്ചുകൊണ്ടിരിക്കുമ്പോള്* അരുമശിഷ്യര്*ക്ക് തന്*റെ രൂപാന്തരീ കരണത്തില്*കൂടി സ്വര്*ഗ്ഗീയ മഹത്വം വെളിപ്പെടുത്തിക്കൊടുത്തതിനെയോര്*ത്ത് ധ്യാനിക്കാം /.......മാതാവേ , ഞങ്ങളുടെ ജീവിതത്തില്* യേശുഅനുഭവമുണ്ടാകുവാന്* ഞങ്ങളെ ശക്തരാക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
5. യേശു തന്*റെ അന്ത്യഅത്താഴവേളയില്* വി . കുര്*ബാന സ്ഥാപിച്ച്* അപ്പവും വീഞ്ഞും കയ്യിലെടുത്ത് , തന്*റെ ശരീരരക്തങ്ങളാക്കിമാറ്റി , തന്*റെ നിത്യമായ സാന്നിദ്ധ്യം ലോകത്തിന് നല്*കിയതിനെയോര്*ത്ത് ധ്യാനിക്കാം /......മാതാവേ , യേശുവിനെ അമ്മ ലോകത്തിന് പ്രദാനം ചെയ്തതുപോലെ ഞങ്ങളുടെ ജീവിതംവഴി യേശുവിനെ മറ്റുള്ളവര്*ക്ക് നല്*കുവാന്* ഞങ്ങളെ പഠിപ്പിക്കണമേ .
1സ്വര്*ഗ്ഗ .10നന്മ .1ത്രീ
ജപമാല സമര്*പ്പണം
മുഖ്യദൂതനായ വിശുദ്ധ മിഖായേലെ ,ദൈവ ദൂതന്മാരായ വിശുദ്ധ ഗബ്രിയേലെ ,വിശുദ്ധ റപ്പായലേ ,മഹാത്മാവായ വിശുദ്ധ ഔസേപ്പേ , ശ്ലീഹന്മാരായ വിശുദ്ധ പത്രോസേ ,മാര്* പൗലോസെ ,മാര്* യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാര്*തോമ്മാ ,ഞങ്ങള്* വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങള്* ജപിച്ച ഈ പ്രാര്*ത്ഥന നിങ്ങളുടെ കീര്*ത്തനങ്ങളോട് കൂടെ ഒന്നായി ചേര്*ത്തു പരിശുദ്ധ ദൈവമാതാവിന്*റെ തൃപ്പാദത്തിങ്കല്* കാഴ്ചവെയ്ക്കുവാന്* നിങ്ങളോടു ഞങ്ങള്* പ്രാര്*ഥിക്കുന്നു .
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks