മന്ത്രി പി കെ ജയലക്ഷ്*മിയുടെ വാഹനത്തെ ലൈറ്റിട്ട്* കാറില്* പിന്തുടര്*ന്നുവെന്ന്* ആരോപിച്ച്* നടന്* ആസിഫ്* അലിക്കും ഡ്രൈവര്*ക്കും പോലീസിന്റെ അസഭ്യം. തിങ്കളാഴ്*ച ഉച്ചയക്ക്* രാമനാട്ടുകരയ്*ക്ക് സമീപത്തുവച്ചായിരുന്നു സംഭവം. ജയലക്ഷ്*മിയുടെ വാഹനത്തിനു പിന്നില്* സഞ്ചരിച്ചിരുന്ന ആസിഫ്* അലിയുടെ ബിഎംഡബ്ലിയുവിന്റെ ഫോഗ്* ലാമ്പ്* കത്തിക്കിടന്നതാണ്* മന്ത്രിയുടെ വാഹനത്തിന്* അകമ്പടി പോയ പോലീസുകാരില്* സംശയമുണ്ടാക്കിയത്*.


അകമ്പടി പോലീസുകാര്* ഉടന്* തന്നെ ഹൈവേ പോലീസിനെ വിവരമറിയിക്കുകയും സംഭവം ചൂടുപിടിക്കുകയുമായിരുന്നു. പാഞ്ഞെത്തിയ ഹൈവേ പോലീസ്* ബിഎംഡബ്ലിയു തടഞ്ഞ്* നിര്*ത്തി. ഡ്രൈവറെ അസഭ്യം പറയുന്നത്* കേട്ട ആസിഫും പുറത്തിറങ്ങി. ഫോഗ്* ലാമ്പ്* പകലും കത്തിക്കിടക്കുമെന്ന്* പറഞ്ഞു നോക്കിയിട്ടും ആരും ചെവിക്കൊളളാന്* തയ്യാറായില്ല. ഇര കിട്ടിയ പോലീസുണ്ടോ വിടുന്നു. മുക്കാല്* മണിക്കൂറോളം നടനെ ചെയ്യാത്ത കുറ്റത്തിനു തടഞ്ഞുവച്ചു. അവസാനം തിരൂരങ്ങാടി സിഐ ഓഫീസിലേക്ക്* പോകാന്* നിര്*ദ്ദേശം നല്*കി.
പിന്നീട് സിഐ ഓഫീസില്* വച്ചാണ്* പോലീസിന്* തെറ്റിദ്ധാരണ മാറിയത്*. മന്ത്രിക്ക്* പരാതി ഇല്ലാത്തതിനാല്* ആസിഫിനും ഡ്രൈവര്*ക്കുമെതിരേ കേസെടുത്തിട്ടില്ല.സിഐ നല്*കിയ ഇളനീര്* കുടിച്ച ശേഷം മടങ്ങുമ്പോള്* ആസിഫ്* ഒരു കാര്യം പറഞ്ഞു- യാത്രക്കാരോട്* പോലീസ്* കുറച്ചു കൂടി മാന്യമായ ഭാഷയില്* സംസാരിക്കണം!

Asif Ali

Keywords: asif ali, asif ali gallery, asif ali new news, asif ali minister jayalakshmi, asif ali police case