ദിലീപ് നായകനാകുന്ന ‘ഗുണ്ടാ മാസ്റ്റര്*’

ജോണി ആന്*റണി എന്ന സംവിധായകന്* ഒരു സൂപ്പര്*ഹിറ്റുമായാണ് തന്*റെ കരിയര്* തുടങ്ങിയത്. ‘സി ഐ ഡി മൂസ’ എന്ന ആ സിനിമ ജോണി ആന്*റണിയും ദിലീപും തമ്മിലുള്ള സൌഹൃദത്തിന്*റെ ഫലം കൂടിയായിരുന്നു. അതിന് ശേഷം കൊച്ചി രാജാവ്, ഇന്**സ്പെക്ടര്* ഗരുഡ് എന്നീ സിനിമകളും ദിലീപിനെ നായകനാക്കി ജോണി ആന്*റണി ഒരുക്കി.


മോഹന്*ലാലിനെ നായകനാക്കി ‘ആറുമുതല്* അറുപതുവരെ’ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്* ജോണി ആന്*റണി. അപ്രതീക്ഷിതമായി തിരക്കഥയില്* മാറ്റം വരുത്തേണ്ടിവന്നതുകൊണ്ടാണ് ആ സിനിമ വൈകുന്നത്. ‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്*റെ ആദ്യ ഷെഡ്യൂള്* കഴിഞ്ഞാലുടനെ മോഹന്*ലാല്* ജോണി ആന്*റണി ചിത്രത്തില്* ജോയിന്* ചെയ്യും.

മോഹന്*ലാല്* ചിത്രം കഴിഞ്ഞ് ഏത് സിനിമ ചെയ്യണമെന്ന കാര്യത്തില്* ജോണി ആന്*റണി തീരുമാനിച്ചതായണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്. ദിലീപാണ് ചിത്രത്തിലെ നായകന്*

ദിലീപ് നായകനാകുന്ന ജോണി ആന്*റണി ചിത്രത്തിന് ‘ഗുണ്ടാ മാസ്റ്റര്*’ എന്ന് പേരിട്ടു. ഒരു ഗുണ്ടാനേതാവായാണ് ദിലീപ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്. കോമഡി ചെയ്യാനുള്ള ദിലീപിന്*റെ കഴിവിനെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു ഗംഭീര എന്*റര്*ടെയ്നറിനാണ് ജോണി ആന്*റണി ഒരുങ്ങുന്നത്.

ജോണി ആന്*റണിയുടെയും ദിലീപിന്*റെയും ഏറ്റവും പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ഗുണ്ടാ മാസ്റ്ററിന്*റെ രചന നിര്*വഹിക്കുന്നത്. 2014ല്* ദിലീപിന്*റെ ഏറ്റവും പ്രധാന പ്രൊജക്ട് ആയിരിക്കും ഇത്.