കേരള സര്*ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്* നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി. ധനമന്ത്രി കെ എം മാണി അത് സംബന്ധിച്ച ഉത്തരവിറക്കി.


ശ്രീശാന്ത് കാരുണ്യ ലോട്ടറിയുടെ ബ്രാന്*ഡ് അംബാസഡര്* അല്ലെന്ന് മാണി അറിയിച്ചു. ശ്രീശാന്തുമായുള്ള പരസ്യ കരാര്* റദ്ദാക്കുമെന്നും മാണി പറഞ്ഞു. ഐപിഎല്* ഒത്തുകളി കേസില്* അറസ്റ്റിലായതിനെ തുടര്*ന്നാണ് ശ്രീശാന്തിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്* നിന്ന് ഒഴിവാക്കിയത്.

ഗാനരചയിതാവായ കൈതപ്രം ദാമോദരന്* നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ' എന്ന ചിത്രത്തില്* നിന്ന് ശ്രീശാന്തിനെ ഒഴിവാക്കുമെന്ന് കൈതപ്രം അറിയിച്ചിരുന്നു.

ഐപിഎല്* ക്രിക്കറ്റില്* 40 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒത്തുകളിച്ചു എന്നാണ് ആരോപണം. ആംഗ്യങ്ങളിലൂടെയും തൂവാല കൈയില്* വച്ചും ശ്രീശാന്ത് സന്ദേശങ്ങള്* കൈമാറി എന്ന് ഡല്*ഹി പൊലീസ് വ്യക്തമാക്കി. ഇതിന്*റെ തെളിവുകളും പൊലീസ് പുറത്തുവിട്ടു. ശ്രീശാന്ത് ഉള്*പ്പടെ വാതുവയ്പ്പ് കേസില്* അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്* വിട്ടിരിക്കുകയാണ്.



More stills



Keywords:Sreesanth,IPL cricket,Kaithapram,Mazhavillinatam vare,Kerala Government,Karunya Lottery,Brand Ambassador