-
ഇനി നിനക്കെന്തു വേണം

പാർവണ പാൽമഴ പെയ്തൊഴിയും
പാലപ്പൂമണ പുഴയൊഴുകും
ആയിരം നിലയുള്ളൊരാവണിക്കൊട്ടാരം
ആകാശപ്പനയിൽ ഞാൻ പണിഞ്ഞുതരും
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
ഋതുമതിപ്പെണ്ണിന്* ഞൊറിഞ്ഞുടുക്കാൻ
കസവണിക്കോടി കണികോടി
ആയിരത്തൊന്ന് തളിർവെറ്റിലയിൽ
സ്വർണ്ണനക്ഷത്ര കളിപ്പാക്ക്*
പാടാൻ സ്വർഗ്ഗവാതിൽ കിളിപ്പാട്ട്*
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
ചിലങ്കകൾ കിലുങ്ങും സ്വരമേളം
ആതിരരാവിൻ തിരുവരങ്ങ്*
താമരക്കുമ്പിളിൽ ശലഭഗീതം
നിനക്കാടാൻ അമ്പിളികളിയൂഞ്ഞാൽ
ആശകൾ നീർത്തും മയിൽപ്പീലി
എന്തു വേണം സഖി എന്തു വേണം
ഇനി നിനക്കെന്തു വേണം
Keywords:songs,poems,love songs,kavithakal,malayalam kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks