-
മൂന്നു നായികമാര്*ക്കൊപ്പം ലാല്*

ഡയമണ്ട്* നെക്*ലേസില്* മൂന്ന്* നായികമാരായിരുന്നു ഫഹദ്* ഫാസിലിന്*. ഇപ്പോഴിതാ പുറമേ പരുക്കന്* ഭാവത്തിനുടമയായ ലാല്* മൂന്ന്* നായികമാര്*ക്കൊപ്പം വെള്ളിത്തിരയില്* പ്രത്യക്ഷപ്പെടാനൊരുങ്ങുന്നു. 'അയാള്*' എന്ന പുതിയ ചിത്രത്തിലാണ്* ലാലിന്റെ ഈ പ്രണയനായക കഥാപാത്രം.
നേരത്തേ 'നാഗബന്ധം' എന്ന പേരില്* ചിത്രീകരണം ആരംഭിച്ച ചിത്രമാണ്* ഇപ്പോള്* 'അയാള്*' എന്ന പേരില്* തീയേറ്ററുകളിലെത്താനൊരുങ്ങുന്നത്*. നീണ്ട 15 വര്*ഷത്തെ ഇടവേളയ്*ക്കു ശേഷം സുരേഷ്* ഉണ്ണിത്താന്* സംവിധാനം ചെയ്യുന്ന ചിത്രമാണിത്*. കെ.അമ്പാടിയുടേതാണ്* കഥയും തിരക്കഥയും. ഇനിയ, ലെന, ലക്ഷ്*മി ശര്*മ്മ എന്നിവരാണ്* ഈ ചിത്രത്തില്* ലാലിന്റെ നായികമാര്*.
നിരവധി സ്*ത്രീകളെ ആകര്*ഷിക്കുന്ന തന്നോട്* അടുപ്പം കാണിക്കുന്ന സ്*ത്രീകളെയെല്ലാം ആത്മാര്*ത്ഥമായി പ്രണയിക്കുന്ന കഥാപാത്രമായാണ്* ലാല്* പ്രത്യക്ഷപ്പെടുക. ഒരേസമയം ഒന്നില്*ക്കൂടുതല്* പേരെ പ്രണയിക്കുന്നത്* ശരിയോ തെറ്റോ എന്ന ചോദ്യമാണ്* ഈ ചിത്രം ഉയര്*ത്തുന്നതെന്ന്* തിരക്കഥാകൃത്ത്*
കെ. അമ്പാടി അഭിപ്രായപ്പെട്ടു.
1950 കളിലാണ്* ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്*. ഗുരുദാസന്* എന്ന പുള്ളുവനായാണ്* ലാല്* ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്*. രണ്ടു ഭാര്യമാരുള്ള അയാള്*ക്ക്* മറ്റൊരു നമ്പൂതിരി സ്*ത്രീയുമായും ബന്ധമുണ്ട്*. മദ്യത്തിന്റേയും മദിരാക്ഷിയുടേയും മറ്റ്* ലഹരി വസ്*തുക്കളുടേയും കാര്യത്തില്* യാതൊരു നിയന്ത്രണങ്ങളുമില്ലാത്തയാളാണ്* ഗുരുദാസന്*. നാഗാരാധനയിലൂടെ ദൈവീക സിദ്ധി കൈവരിച്ചിട്ടുള്ള ഗുരുദാസന്റെ ജീവിതം ഈ മൂന്ന്* പ്രണയബന്ധങ്ങളുടെ പേരില്* ചില സങ്കീര്*ണ്ണതകളിലാകുന്നു. തുടര്*ന്നുള്ള സംഭവ വികാസങ്ങളാണ്* 'അയാള്*' ദൃശ്യവത്*ക്കരിക്കുന്നത്*. എം.ടി. ദിലീപ്* കുമാര്*, മധുസൂദനന്* മാവേലിക്കര എന്നിവര്* ചേര്*ന്നാണ്* 'അയാള്*' നിര്*മ്മിക്കുന്നത്*. മോഹന്* സിത്താര, സോമശേഖരന്* ഉണ്ണിത്താന്*, എം.ജി. അനില്* എന്നിവര്* ചേര്*ന്നാണ്* സംഗീതസംവിധാനം നിര്*വ്വഹിച്ചിരിക്കുന്നത്*. സുജിത്* വാസുദേവാണ്* ക്യാമറാമാന്*. മെയ്* 30 ന്* 'അയാള്*' തീയേറ്ററുകളിലെത്തും.
Lal
Keywords: actor lal, lal images, lal photos, lal new film,
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks