ആന്*ഡ്രിയ ജെര്*മിയയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം തമിഴിലെ സ്*റ്റൈല്*മന്നന്* രജനീകാന്തിന്റെ നായികയാവുക എന്നതാണത്രെ. വന്*വിവാദമുണ്ടാക്കിയ ഒപ്പം വന്*വിജയം നേടിയ 'വിശ്വരൂപ'ത്തിലെ കമലിനൊപ്പമുള്ള നായികാ വേഷം തെന്നിന്ത്യന്* സിനിമയില്* വന്* ബൂസ്*റ്റപ്പാണ്* ആന്*ഡ്രിയയ്*ക്ക് നല്*കിയത്*. ഇപ്പോള്* വിശ്വരൂപം രണ്ടിന്റെ ഷൂട്ടിംഗില്* പങ്കെടുത്തുവരികയാണ്* ആന്*ഡ്രിയ.



എന്*ട്രെന്*ട്രും പുന്നകൈ, പുതിയ തിരുപ്പങ്കള്* എന്നിവയാണ്* ആന്*ഡ്രിയയുടെ മറ്റ്* തമിഴ്* പ്ര?ജക്*ടുകള്*. ഇതു കൂടാതെ
മലയാളചിത്രമായ ലണ്ടന്* ബ്രിഡ്*ജില്* പൃഥ്വിരാജിന്റെ നായികയായും ആന്*ഡ്രിയ അഭിനയിക്കുന്നുണ്ട്*. നോര്*ത്ത്* 24 കാതം എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും ഫഹദിനൊപ്പം ജോഡി ചേരാന്* പോവുകയാണെന്ന്* വാര്*ത്തകള്* വന്നിരുന്നെങ്കിലും ആന്*ഡ്രിയ അതു നിഷേധിച്ചു.


ഫഹദ്* ഫാസിലിനൊപ്പമുള്ള പ്രണയഗോസിപ്പുകളില്* വാസ്*തവമില്ലെന്ന്* നടി പറയുകയും ഇനി ഫഹദിനൊപ്പം അഭിനയിക്കുകയില്ലെന്ന്* പ്രഖ്യാപിക്കുകയും ചെയ്*തിരുന്നു. രാജീവ്* രവിയുടെ 'അന്നയും റസൂലും' എന്ന ചിത്രത്തില്* ജോഡി ചേര്*ന്നപ്പോഴാണ്* ഫഹദിന്* ആന്*ഡ്രിയയോട്* പ്രണയം തോന്നിത്തുടങ്ങിയത്*. പക്ഷേ തനിക്ക്* ഫഹദിനോടെന്നല്ല ആരോടും പ്രണയമില്ലെന്നും ഇപ്പോള്* പൂര്*ണ്ണമായും ശ്രദ്ധിക്കുന്നത്* കരിയറില്* മാത്രമാണെന്നും ആന്*ഡ്രിയ പിന്നീട്* ഒരു തമിഴ്* ചാനലിനനുവദിച്ച അഭിമുഖത്തില്* പറഞ്ഞിരുന്നു.


Keywords: Andrea Jeremiah, Andrea Jeremiah gallery, Andrea Jeremiah new film, Andrea Jeremiah rejanikanth, Andrea Jeremiah fahad fazil