സാധാരണ സിനിമാതാരങ്ങളെല്ലാം വിവാഹശേഷം ഹണിമൂണിനായി വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നവരാണ്. പക്ഷേ ആസിഫ് അലി അവരില്* നിന്നും വ്യത്യസ്തനാകാനുള്ള പുറപ്പാടിലാണ്. ഉത്തരേന്ത്യയിലേക്ക് നവവധു സമയ്*ക്കൊപ്പം ഒരു റോഡ് ട്രിപ്പാണ് ആസിഫ് പദ്ധതിയിടുന്നത്. ഈ ട്രിപ്പില്* ഒരു ഡ്രൈവറെപ്പോലും ഒപ്പം കൂട്ടാതെ താനും തന്റെ മൊഞ്ചത്തി സമയും മാത്രമായി സ്വന്തം വാഹനത്തിലുള്ള ഒരു ട്രിപ്പാണ് ആസിഫിന്റെ മനസില്*. ഇപ്പോള്* ഡി-കമ്പനി, ഹണീബീ, കൂതറ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായ ആസിഫ് ഇതുവരെ തന്റെ ഹണിമൂണ്* ട്രിപ്പിന്റെ ഡേറ്റ് തീരുമാനിച്ചിട്ടില്ല.


''ഒരു കുടുംബസുഹൃത്ത് വഴിയാണ് സമയുടെ വിവാഹാലോചന വന്നത്. വലിയ ധനിക കുടുംബത്തിലെ അംഗവുമല്ല അവള്*. സിനിമയുമായി ഒരു തരത്തിലുള്ള ബന്ധവുമുള്ള കുടുംബവുമല്ല സമയുടേത്. പക്ഷേ കുറഞ്ഞ സമയം കൊണ്ട് പരസ്പരം അടുത്തറിയാന്* ഞങ്ങള്*ക്കായി. ഞാന്* സ്വപ്നം കണ്ടിരുന്നതുപോലെയൊരു ജീവിതസഖിയാണ് സമ. എനിക്കും എന്റെ കുടുംബത്തിനും ഇണങ്ങുന്ന പെണ്ണ്. സമയുമായി താന്* പ്രണയത്തിലായത് വിവാഹനിശ്ചയത്തിനു ശേഷം മാത്രമായിരുന്നു.'' ആസിഫ് പറയുന്നു. ഇക്കഴിഞ്ഞ മെയ് 26 ഞായറാഴ്ചയാണ് കണ്ണൂര്* ദിനേശ് ഓഡിറ്റോറിയത്തില്* വച്ച് സമ മസ്*റീനെ ആസിഫ് മുസ്*ളീം മതാചാരപ്രകാരം നിക്കാഹ് ചെയ്തത്. ആസാദിന്റേയും മുംതാസിന്റേയും മകളായ സമ കോഴിക്കോട് ബിബിഎ വിദ്യാര്*ത്ഥിനിയാണ്.

Asif Ali

Keywords: Asif Ali, Asif Ali marriage, Asif Ali honeymoon trip, Asif Ali gallery, Asif Ali images, Asif Ali photos, Asif Ali new stills