-
ഷാരൂഖ് ആറാഴ്ച വിശ്രമത്തില്‍*....!
വലത്തുതോളില്* നടത്തിയ ശസ്ത്രക്രിയയെത്തുടര്*ന്ന് ഷാരൂഖ് ഖാന് ആറാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്*മാര്* വിധിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മുംബൈയിലെ ലീലാവതി ആശുപത്രിയില്* വച്ച് ഷാരൂഖ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ബുധനാഴ്ച ആശുപത്രി വിട്ട അദ്ദേഹം ഇപ്പോള്* വീട്ടില്* വിശ്രമത്തിലാണ്.
ഏറെക്കാലമായി തന്നെ അലട്ടുന്ന തോള്*വേദനയ്ക്കുള്ള പരിഹാരമായാണ് കിംഗ് ഖാന്* ഇപ്പോള്* ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുന്നത്. ബുധനാഴ്ച ആശുപത്രിയില്* നിന്ന് ഡിസ്ച്ചാര്*ജ്ജായവേളയില്* തന്നെക്കാണാനെത്തിയ പത്രലേഖകരോട് തനിക്കിപ്പോള്* നല്ല സുഖം തോന്നുന്നുണ്ടെന്നും, എല്ലാവരുടേയും പ്രാര്*ത്ഥനയ്ക്കും സ്*നേഹത്തിനും ഏറെ നന്ദിയുണ്ടെന്നും 47 കാരനായ ഷാരൂഖ് പറഞ്ഞു. ഷാരൂഖിന്റെ ശസ്ത്രക്രിയാസമയത്ത് ലണ്ടനില്* പഠിക്കുന്ന മകന്* ആര്യനും അദ്ദേഹത്തിനരികില്* പറന്നെത്തിയിരുന്നു. ഭാര്യ ഗൗരിയും മകള്* സുഹാനയും ആര്യനും മുഴുവന്* സമയവും ആശുപത്രിയില്* ഷാരൂഖിനൊപ്പമുണ്ടായിരുന്നു.
മെയ് 25 ന് തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചെന്നൈ എക്*സ്പ്രസി'ന്റെ ഷൂട്ടിംഗും പൂര്*ത്തീകരിച്ച ശേഷമാണ് ഷാരൂഖ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ദീപികാ പാദുകോണാണ് ഈ ചിത്രത്തില്* ഷാരൂഖിന്റെ നായിക.
Keywords: sharukhan, sharukhan surgery, sharukhan images, sharukhan news, sharukhan photos
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks