ഉരുളക്കിഴങ്ങ് - അരക്കിലോ
ബട്ടര്* - നൂറ് ഗ്രാം
ഉപ്പ് - ഒരു ടീ സ്പൂണ്*
മൈദ - മൂന്ന് ടേബിള്* സ്പൂണ്*
ഇഞ്ചി അരച്ചത് - രണ്ട് ടേബിള്* സ്പൂണ്*
പാചക എണ്ണ - ഒരു ടീ സ്പൂണ്*
റൊട്ടിപ്പൊടി - ഒരു കപ്പ്
പാല്* - അരക്കപ്പ്

തയാറാക്കുന്ന വിധം


ഉരുളക്കിഴങ്ങ് ഉപ്പിട്ട് വെള്ളത്തില്* നന്നായി പുഴുങ്ങുക. ഇത് തൊലി കളഞ്ഞ് ഉടയ്ക്കുക. ബട്ടറും മൈദയുടെ പകുതിയും ചേര്*ത്ത് ഇളക്കുക. ബാക്കി മൈദ മീതെ തൂവുക. നാല് മണിക്കൂര്* കഴിഞ്ഞ് ഇഞ്ചി അരച്ചതും ഉപ്പ്, പാല്* എിവയും ചേര്*ത്ത് ഇളക്കി മയമുള്ള മാവാക്കുക.
ഇനി ഒരു ബേക്കിങ് ഡിഷ് എടുത്ത് നെയ്മയം പുരട്ടി മിശ്രിതം അതില്* ഒഴിച്ച് അല്*പ്പനേരം വയ്ക്കുക. അല്*പ്പം പൊങ്ങുമ്പോള്* ഇതിനു മീതെ റൊട്ടിപ്പൊടി തൂവി ബട്ടര്* അവിടവിടെയായി ഒഴിക്കുക. മുകള്* വശം ബ്രൗണ്* നിറമാകും വരെ ബേക്ക് ചെയ്യുക. തണുക്കാന്* അനുവദിക്കുക. തണുത്തു കഴിഞ്ഞാല്* ചെറിയ ഉരുളകളാക്കി വീണ്ടും റൊട്ടിപ്പൊടിയില്* ഉരുട്ടി ഓവനില്* വച്ച് ബ്രൗണ്* നിറമാകും വരെ ബേക്ക് ചെയ്യുക.
സാലഡ് വെള്ളരി നീളത്തില്* അരിഞ്ഞത്, ടൊമാറ്റോ സോസ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.


More stills

Keywords:Baked potato Balls,Baking dish recipes,kerala food recipes,easy food recipes