-
ജിയാ ഖാന്* ജീവിതത്തില്* നിന്ന് ഓടിമറഞ്ഞതെ

നടി, കവയത്രി, ഗായിക, സ്വപ്*നവിഹാരി- ട്വിറ്റര്* പേജില്* ജിയാ ഖാന്* സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. ഇളം പ്രായത്തില്* തന്നെ ബോളിവുഡിന്റെ പ്രീതി നേടിയജിയ എന്തിന് സ്വയം അവസാനിപ്പിച്ചു എന്നാണ് അവളെ അറിയുന്നവര്* ചോദിക്കുന്നത്.
പതിനെട്ടാം വയസ്സിലാണ് ജിയ ബോളിവുഡില്* അരങ്ങേറിയത്. ഒപ്പം അഭിനയിച്ചത് മറ്റാരുമല്ല, സാക്ഷാല്* അമിതാഭ് ബച്ചന്* തന്നെ. രാം ഗോപാല്* വര്*മയുടെ വിവാദ ചിത്രമായ ‘നിശബ്ദ്’ ആയിരുന്നു അത്. ഈ ചിത്രത്തിലെ അഭിനയത്തിന് ജിയയ്ക്ക് പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്* അവാര്*ഡ് നോമിനേഷന്* ലഭിച്ചു. അന്ന് ബോളിവുഡ് ഈ നടിയില്* ഏറെ പ്രതീക്ഷയര്*പ്പിച്ചിരുന്നു. ആമിര്* ഖാന്റെ ‘ഗജിനി‘, അക്ഷയ് കുമാറിന്റെ 'ഹൌസ് ഫുള്*' എന്നിവയിലെ ജിയയുടെ വേഷങ്ങള്* ശ്രദ്ധിക്കപ്പെട്ടു. മറ്റ് ചില ചിത്രത്തില്* കൂടി ഈ നടി അഭിനയിച്ചു എങ്കിലും വേണ്ട ചലനം സൃഷ്ടിക്കാനായില്ല.
ബ്രിട്ടന്* - ഇന്ത്യന്* ആയ ജിയയുടെ യഥാര്*ത്ഥ പേര് നഫീസ എന്നാണ്. 1988 ഫെബ്രുവരി 20ന് ലണ്ടനില്* ആയിരുന്നു ജനനം. അമ്മ റാവിയ അമിന്* എണ്*പതുകളില്* ബോളിവുഡില്* വേഷമിട്ടിട്ടുണ്ട്. ലണ്ടനില്* സിനിമയും സാഹിത്യവും പഠിച്ചശേഷമാണ് അഭിനയത്തിനായി ജിയ ഇന്ത്യയിലേക്ക് ചേക്കേറുന്നത്.
2010ല്* പുറത്തിറങ്ങിയ ‘ഹൌസ്ഫുള്*‘ ആണ് ജിയയുടെ അവസാന ചിത്രം. ജിയ എന്ന പേര് മാറ്റി നഫീസ ഖാന്* എന്ന യഥാര്*ത്ഥ പേര് തന്നെ അവള്* പിന്നീട് സ്വീകരിച്ചു. അമ്മയ്ക്കൊപ്പം മുംബൈയില്* ആയിരുന്നു താമസം.
വെറും 25 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ജിയ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. ജിയയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് വീട്ടുജോലിക്കാരിയെയും വാച്ച്*മാനെയും അയല്*ക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്.
More stills
Keywords:Jiyakhan,Houseful,Nafeesa Khan,Raviya Ameen,Nishabdha,Gajani,Jiyakhan news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks