"പ്രണയം നിറഞ്ഞ നിന്റെ വാക്കുകളോട് മറുപടി പറയാനും...
പ്രണയം തുടിക്കുന്ന നിന്റെ കണ്ണുകളിൽ നോക്കി സ്വപ്നം കാണാനും...
പ്രണയം തിളക്കുന്ന നിന്റെ ചുണ്ടുകളിലൂടെ പ്രണയത്തിന്റെ രുചി അറിയാനും...
എന്തെ എനിക്ക് പറ്റുന്നില്ല...
നിന്റെ പ്രണയം നിറഞ്ഞ പിണക്കങ്ങളോട്...
പ്രണയം നിറഞ്ഞ വഴക്കുകളോട്...
പ്രണയം നിറഞ്ഞ താക്കീതുകളോട്...
എല്ലാം എന്റെ മറുപടി വെറും മൌനമായി പോകുന്നു...
എങ്കിലും നിന്റെ പരിഭവം കേൾക്കാത്ത...
നിന്റെ കൊഞ്ചൽ ഇല്ലാത്ത...ദിനരാത്രികളിൽ എന്തെ ഞാൻ അസ്വസ്ഥനാകുന്നത്...?
ഒരു പക്ഷെ എന്റെ ആത്മാവ് നിന്നെ അഗാധമായി സ്നേഹിക്കുകയാവും...
മൌനത്തിന്റെ മറവിൽ ഞാൻ പോലും അറിയാതെ...
നിന്നെയും നിൻ പ്രണയത്തേയും ഇനി ഒരിക്കലും അകലാനും പിരിയാനുമാകാതെ....



Keywords:songs,poems,kavithakal.sad songs,love songs