ഇന്നത്തെ പ്രഭാതത്തിൽ....എല്ലാം എല്ലാം അങ്ങയുടെ ദാനമായിരിക്കെ, എന്തിലാണ് ഞാൻ അഹങ്കരിക്കുക ദൈവമേ, ഇതാ ഞാൻ എല്ലാ ദാനങ്ങല്ക്ക് നന്ദി പറയുവാൻ എളിമയോടും സ്നേഹത്തോടും കൂടെ അങ്ങയുടെ സന്നിധിയിൽ നില്ക്കുന്നു. അവിടുന്ന് അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും എനിക്ക് സംഭവിക്കണ്ട... അങ്ങയുടെ വഴിയിലൂടെ നടക്കുവാനും അങ്ങയുടെ വചനത്തിന്റെ മാധുര്യം അനുഭവിക്കാനും എന്നെ സഹായിക്കണമേ...

എന്റെ തകർച്ചകൾക്ക് നന്ദി, എന്റെ ദുഖങ്ങൾക്ക്* നന്ദി, എന്റെ രോഗങ്ങള്ക്കും അസ്വസ്ഥതകൾക്കും നന്ദി.. തൊഴിലില്ലാത്ത എന്റെ അവസ്ഥക്ക് നന്ദി....പരിഹസിക്കപ്പെടുന്ന നിമിഷങ്ങള്ക്ക് നന്ദി... വിവാഹം നടക്കാൻ
വൈകുന്നതിനും നന്ദി...കടങ്ങളെ ഓർത്തും നന്ദി... വഞ്ചിക്കപ്പെട്ടതിനെ കുറിച്ചും നന്ദി... കുടുംബത്തിൽ മരണങ്ങൾ സംഭവിച്ചതിനെ ഓർത്തും നന്ദി പറയുന്നു.. പരാജയങ്ങളെ പ്രതി നന്ദി...പ്രതിസന്ധികൾക്കും നന്ദി...
ഈ പ്രഭാതത്തിനും ജീവിതത്തിനും നന്ദി, ഇന്ന് അങ്ങ് എനിക്കായി ഒരുക്കി വെച്ചിരിക്കുന്ന എല്ലാറ്റിനും നന്ദി...

സുഖമായാലും ദുഖമായാലും ഞാൻ ഒന്നേ ആഗ്രഹിക്കുല്ല് ഈശോയെ, അത് അങ്ങയുടെ കൂടെ എനിക്ക് അനുഭവിക്കണം..ഇതു അവസ്ഥയിലും അങ്ങയുടെ കൂടെ ആയിരിക്കണം... മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല...
ജീവിതത്തിന്റെ സന്തോഷത്തിലും വേദനയിലും യേശുവിനോടൊപ്പം ജീവിച്ച പരിശുദ്ധ അമ്മെ , ഈശോയോടു ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ..ആമേൻ