Page 1 of 2 12 LastLast
Results 1 to 10 of 25

Thread: അറിവുകള്*

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default Womens Health




  2. #2
    Join Date
    Mar 2008
    Location
    Inida
    Posts
    2,738

    Default






  3. #3
    Join Date
    Oct 2009
    Posts
    2,997

    Default

    Nice tips...

  4. #4
    Join Date
    Oct 2009
    Posts
    2,997

    Default








  5. #5
    Join Date
    Oct 2009
    Posts
    2,997

    Default








  6. #6
    Join Date
    Jun 2006
    Posts
    5,883

    Default

    ചൈനീസ്* ഭക്ഷണം കാന്*സറുണ്ടാക്കും



    നിങ്ങള്* ചൈനീസ്* ഭക്ഷണശാല യിലെ സ്*ഥിരം സന്ദര്*ശകനോ എങ്കില്* സൂക്ഷിക്കുക. നിങ്ങള്*ക്കു കാന്*സര്* വരാനുള്ള സാധ്യതകള്* കൂടുതലാ ണെന്ന്* പഠനങ്ങള്* സൂചിപ്പിക്കുന്നു. ചൈനീസ്* ഭക്ഷണങ്ങളില്* അടങ്ങിയിരിക്കുന്ന അജിനോമോട്ടോയാണ്* കാന്*സ റിനു പ്രധാനകാരണക്കാരന്*.

    കൊല്*ക്കത്തയിലെ നേതാജി സുഭാഷ്* ചന്ദ്രബോസ്* കാന്*സര്* റിസര്*ച്ച്* ഇന്*സ്*റ്റിറ്റ്യൂട്ട്* (എന്*എസ്*സിബിസിആര്*ഐ) ആണ്* ഇതു സംബന്ധിച്ച പഠനറിപ്പോര്*ട്ട്* പുറത്തുവിട്ടത്*. നഗരപ്രദേശങ്ങളില്* വഴിയരികില്* നിന്നുള്ള ചൈനീസ്* ഭക്ഷണങ്ങളുടെയും അജിനോമോട്ടോയുടെയും ഉപയോഗം വര്*ധിച്ചു വരികയാണ്*. ആമാശയ കാന്*സര്* പിടിപെട്ട 134 രോഗികളെ പഠനവിധേയമാക്കിയാണ്* ഇന്*സ്*റ്റിറ്റ്യൂട്ട്* റിപ്പോര്*ട്ട്* തയ്യാറാക്കിയിരിക്കുന്നത്*.

    ഇവരില്* ഭൂരിഭാഗം പേരും വഴിയരികില്* നിന്നുള്ള കടകളില്* നിന്നും സ്*ഥിരമായി ചൈനീസ്* ഭക്ഷണം ഉപയോഗിച്ചു വരുന്നവരാണെന്നാണ്* കണ്ടെത്തല്*. ഇതില്* പകുതിയിലധികം പേര്*ക്കും ആമാശയം, ചെറുകുടല്*, വന്*കുടല്* എന്നീ അവയവങ്ങളിലാണ്* കാന്*സര്* പിടി പെട്ടിരിക്കുന്നത്*.

    ലോകാരോഗ്യ സംഘടന അജിനോമോട്ടോയുടെ ഉപയോഗം അപകടകരമാണെന്ന്* മുന്നറിയിപ്പു നല്*കിയിട്ടുള്ളതാണ്*. മുന്നറിയി പ്പുകള്* നല്*കാറുണ്ടെങ്കിലും ജനങ്ങള്* ഇതേ കുറിച്ച്* അധികം ബോധ വാന്*മാരല്ലെന്ന്* പഠനത്തില്* പറയുന്നു.

  7. #7
    Join Date
    Jun 2006
    Posts
    5,883

    Default ഓര്*മക്കുറവിന്* ജീവകം ബി

    ഓര്*മക്കുറവിന്* ജീവകം ബി

    വാര്*ധക്യത്തിലെ ഓര്*മക്കുറവിനെ തടയാന്* ജീവകം ബി സ്*ഥിരമായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. അല്*ഷിമേഴ്സ്* രോഗത്തെ തടയാനും ഇതിനു കഴിയുമത്രേ. ഓക്*സ്*ഫര്*ഡ്* സര്*വകലാശാലയിലാണ്* ഈ പഠനം നടന്നത്*.

    70 വയസിനു മുകളില്* പ്രായമുള്ള 250 പേരാണ്* പഠനത്തില്* പങ്കെടുത്തത്*. ഇവരില്* നേരിയ തോതില്* ഓര്*മക്കുറവ്* ഉള്ളവരും ഉള്*പ്പെടുന്നു. ബീന്*സ്*, ഇറച്ചി, ഹോള്*ഗ്രെയ്*ന്*സ്*, ഏത്തപ്പഴം തുടങ്ങി വിറ്റമിന്* ബി അടങ്ങിയ ഭക്ഷണവും ഡമ്മി ഗുളികകളും രണ്ടുവര്*ഷക്കാലം ഇവര്*ക്കു നല്*കി.

    മാനസിക പ്രവര്*ത്തനങ്ങള്*ക്ക്* അതായത്*, ആസൂത്രണം, സംഘാടനം, വിവരങ്ങള്* ഓര്*മിച്ചു വയ്ക്കുക മുതലായ കാര്യങ്ങള്*ക്ക്* കാര്യമായ പുരോഗതി ഉണ്ടെന്ന്* കണ്ടെത്താനായി.

    വിറ്റമിന്* ബി സ്*ഥിരമായി ഉപയോഗിക്കുന്നവരില്* തലച്ചോറിലെ ഡിമന്*ഷ്യക്കു കാരണമാകുന്ന ഒരു പ്രോട്ടീന്റെ അളവ്* കുറവാണെന്ന്* കണ്ടു. ചെറിയ ഓര്*മക്കുറവുള്ള വൃദ്ധജനങ്ങളില്* മാനസിക നില കുറയ്ക്കുന്നതായും കണ്ടു. സങ്കീര്*ണമായ മരുന്നു കഴിക്കുന്നതിനു പകരം ഒരു ഫുഡ്* സപ്ലിമെന്റ്* കഴിക്കുന്നതിലൂടെ ഡിമന്*ഷ്യ തടയാമെന്നും ഈ പഠനം പറയുന്നു.


  8. #8
    Join Date
    Jun 2006
    Posts
    5,883

    Default

    ടെന്*ഷന്* കുറയ്ക്കാം


    അമിതമായ ഉത്*കണ്*ഠയും ടെന്*ഷനും ഒഴിവാക്കാനാകാത്ത ജീവിതമാണോ ആഹാര രീതിയില്* അല്*പ്പം ശ്രദ്ധിച്ചാല്* ഒരു പരിധിവരെ പരിഹാരമുണ്ടാകും. മാനസിക നിലയില്* സന്തുലിതാവസ്*ഥ നിലനിര്*ത്താനും ഉന്മഷം പകരാനും ആരോഗ്യകരമായ ആഹാരരീതിക്കു സാധിക്കും.

    1. മൂന്നുനേരം ആഹാരമെന്ന പതിവു മാറ്റി ഇടവിട്ടു ചെറിയ അളവില്* ആഹാരം കഴി ക്കുക. ഇതുവഴി രക്*തത്തിലെ പഞ്ചസാരയുടെ അളവു സന്തുലിതമായി നിലനിര്* ത്താം.

    2. കാര്*ബോഹൈഡ്രേറ്റ്*സ്* കൂടുതലായി അടങ്ങിയ ആഹാരം കഴിക്കുക. ഇവ സെറോ ടോനിന്* കൂടുതല്* ഉല്*പാദിപ്പിക്കും.

    3. ധാരാളം വെള്ളം കുടിക്കുക. നിര്*ജലീകരണം നിങ്ങളുടെ മനോവ്യാപാരത്തെ ദോഷ കരമായി ബാധിക്കും.

    4. കാപ്പിയും മദ്യവും ഒഴിവാക്കുക. ഏറെപ്പേരും മദ്യം താല്*ക്കാലിക ആശ്വാസമായാ ണു കാണുന്നതെങ്കിലും പിന്നീട്* ഉത്*കണ്*ഠ പോലുള്ള അവസ്*ഥയിലേക്ക്* എത്തും. കാപ്പി യിലെ കഫൈന്* ഘടകം ഉറക്കത്തെ ബാധിക്കുകയും ടെന്*ഷന്*, ആശങ്ക എന്നിവ യുണ്ടാക്കുകയും ചെയ്യും.

    5. ചിലരില്* ചില പ്രത്യേക ആഹാരങ്ങള്* വിപരീത ഫലമാണ്* ഉളവാക്കുക. കൂടാതെ, ഉ©ന്മഷക്കുറവും മ്ലാനതയും അനുഭവപ്പെടാം. ഗോതമ്പ്*, സോയാബീന്*, പാല്* ഉല്*പ ന്നങ്ങള്*, മുട്ട നട്*സ്*, കടല്*മത്സ്യങ്ങള്* എന്നിവയുടെ ആരോഗ്യഫലം വിലയിരുത്തിയ ശേഷം ഉപയോഗിക്കുക.

    6. ട്രൈട്രോഫന്* അടങ്ങിയ ആഹാരം മാനസികനിലയെ മെച്ചപ്പെടുത്തുന്ന രാസഘടകങ്ങള്* തലച്ചോറില്* ഉല്*പാദിപ്പിക്കും. കൂടാതെ, മാനസിക പിരിമുറുക്കത്തിന്* അയവു വരുത്തും. പാല്*, പഴം, ഓട്*സ്*, സോയ, കോഴിയിറച്ചി, ചീസ്*, നട്*സ്*, ബട്ടര്*, എള്ള്* എന്നിവയില്* ട്രൈടോഫന്* അടങ്ങിയിട്ടുണ്ട്*.

  9. #9
    Join Date
    Jun 2006
    Posts
    5,883

    Default ഭക്*ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര

    ഭക്*ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്*




    ഭക്ഷണം ഇരുന്നു ചീത്തയായാല്* പിന്നെ അതു കഴിക്കരുത് എന്നല്ലാതെ ഭക്*ഷ്യസുരക്ഷയെപ്പറ്റി അധികമാരും ഒന്നും അറിഞ്ഞു വയ്ക്കാറില്ല എന്നതാണ്* ഏറ്റവും വലിയ പ്രശ്നം.


    ഭക്ഷ്യ വിഷബാധ പ്രധാനമായും മൂന്നു തരത്തിലാണ്* ഉണ്ടാകുക.

    1. ഭക്ഷണത്തിലെ അണുക്കള്*- രോഗമുളവാക്കുന്ന ബാക്റ്റീരിയകളും വൈറസുകളും ശരീരത്തില്* പ്രവേശിക്കുക വഴി (infection)

    2. ഭക്ഷണത്തില്* പ്രവേശിച്ച സൂക്ഷ്മാണുക്കളും പൂപ്പലും ഉതിര്*ക്കുന്ന വിഷവസ്തുക്കള്* ശരീരത്തില്* കടക്കുക (food intoxication)

    3. വിഷമയമായ വസ്തുക്കള്*- കീടനാശിനികള്*, മറ്റു രാസവസ്തുക്കള്* എന്നിവ ഭക്ഷണത്തില്* അബദ്ധത്തില്* കലര്*ന്നു പോകുക വഴി ( chemical contamination)


    സര്**വ്വസാധാരണമായ അണുബാധകള്* സാല്*മൊണെല്ല, ലിസ്റ്റീരിയ തുടങ്ങിയവയും ട്രാവലേര്*സ് ഡയറിയ തുടങ്ങി അമേദ്ധ്യവും ഭക്ഷണവും തമ്മില്* ബന്ധപ്പെട്ടു പോകല്* വഴി ഉണ്ടാവുന്ന രോഗവും ആണെങ്കിലും, വളരെയേറെ തരം അണു-വൈറസ് ബാധകള്* ഭക്ഷണജന്യമായി ഉണ്ടാകാറുണ്ട്.

    ഭക്*ഷ്യവിഷബാധ, അതേതു കാരണങ്ങള്* കൊണ്ടായാലും ഉണ്ടാകാതെ ഇരിക്കാന്* നമുക്ക് ചെയ്യാവുന്ന കാര്യങ്ങളില്* പ്രധാനമായത്:


    പുറത്തെ ഭക്ഷണം

    1. കഴിവതും ഭക്ഷണം പുറത്തു നിന്നും കഴിക്കാതെയിരിക്കുക- പ്രത്യേകിച്ച് ചൂടുകാലത്ത്. കുട്ടികളുടെ കാര്യത്തില്* ഇത് പ്രത്യേകം ശ്രദ്ധിക്കുക.

    2. കുട്ടികളുമൊത്ത് ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വന്നാല്* വന്**കിട ഹോട്ടലുകളില്* നിന്ന്, അപ്പോള്* പാചകം ചെയ്ത് അപ്പോള്* തന്നെ കഴിക്കാവുന്നവ തെരഞ്ഞെടുക്കുക. ഇത് അധികച്ചിലവ് ആണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ മറ്റുചിലവുകള്* (താമസം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ) അപേക്ഷിച്ച് ഇത് തീരെ ചെറുതാണ്*. പുറത്തു നിന്നും കഴിക്കുന്നതിന്റെ ഇടവേള കൂട്ടി ചിലവു കുറയ്ക്കുകയാണ്* ഉത്തമം. രണ്ടു രീതിയില്* ഇത് റിസ്ക് കുറയ്ക്കുന്നു.

    3. ചെറുകിട കഫറ്റീരിയകള്*- പ്രത്യേകിച്ച് പാചകം ചെയ്ത് കഴിക്കാന്* ആളെക്കാത്തിരിക്കേണ്ട വിധമുള്ള കാര്യങ്ങള്* (ഷവര്*മ്മ, ഗ്രില്*, ഫ്രൈ), ഫ്രോസണ്* ഭക്ഷണം ചൂടാക്കി തരുന്നവര്* (റെഡി റ്റു പിക്ക് ചൈനീസ്, ഹോട്ട് ഡോഗ്, സാന്*ഡ്വിച്ച്) എന്നിവ ഒഴിവാക്കുക.

    4. പഞ്ചനക്ഷത്ര ഹോട്ടലുകള്* ഒഴികെ മിക്കവയും സാലഡുകള്* ഉണ്ടാക്കുന്നത് ക്രോസ് കണ്ടാമിനേഷന്* ഒഴിവാക്കിയും, മാലിന്യങ്ങള്* വേണ്ടുന്നത്ര കഴുകിയും പീല്* ചെയ്തും അല്ലെന്ന് ഓര്*മ്മിക്കുക. കഴിവതും സലാഡുകള്* വീട്ടിനു പുറത്ത് ഒഴിവാക്കുക- കുട്ടികള്* പ്രത്യേകിച്ചും.

    5. പുറത്തു നിന്നും വെള്ളം കുടിക്കേണ്ടി വരുമ്പോള്* ഡ്രിങ്കിങ്ങ് വാട്ടര്* ക്വാളിറ്റിയുള്ളത് (മിനറല്* വാട്ടര്* ആകണമെന്നില്ല) മാത്രം സീല്*ഡ് പരുവത്തില്* വാങ്ങുക.

  10. #10
    Join Date
    Jun 2006
    Posts
    5,883

    Default

    പാചകം



    1. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങുന്നവ വാങ്ങുമ്പോള്* അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിച്ചവയാണെന്ന് ഉറപ്പു വരുത്തുക.

    2. മീന്* കഴിവതും ഫ്രഷ് ആയി വാങ്ങുക, വാങ്ങിയാല്* ഉന് പാചകം ചെയ്യുക.

    3. സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന്* ഉപയോഗിക്കുക. ദുബായിലെ ടാപ്പ് വെള്ളം പാനയോഗ്യമാണെന്ന് അധികാരികള്* ഉറപ്പു തരുന്നുണ്ട്, പക്ഷേ കെട്ടിടങ്ങളുടെ ടാങ്കുകള്* എത്രമാത്രം വൃത്തിയും സുരക്ഷിതത്വവും ഈ വെള്ളത്തിനു തരുമെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

    4. മീന്*, മുട്ട, ഫ്രിഡ്ജില്* വച്ചവ എന്നിവ ഷോപ്പിങ്ങിന്റെ അവസാനം മാത്രം വാങ്ങുക, വാങ്ങിയാല്* പിന്നെ നേരേ വീട്ടില്* പോകുക. പോയാല്* ഉടന്* ഇവ ഫ്രിഡ്ജില്* വേണ്ട സ്ഥാനത്ത് തന്നെ വയ്ക്കുക.

    5. പാല്*, മുട്ട, ഇറച്ചി, മീന്* എന്നിവ മറ്റു ഷോപ്പിങ്ങ് സാമഗ്രികളുമായി കൂട്ടിത്തൊടാതെ ശ്രദ്ധിക്കുക. ഇവ കൈകൊണ്ട് തൊട്ടാല്* കൈ സോപ്പിട്ട് കഴുകുക.

    6. കാഴ്ചക്ക് ഫ്രഷ് അല്ലെന്നു തോന്നുന്നവ, എക്*സ്പയറി ഡേറ്റ് കഴിഞ്ഞവ എന്നിവ വാങ്ങരുത്.

    7. ചൂടുകാലത്തേക്ക് ഫ്രിഡ്ജ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും- വര്*ഷത്തില്* എല്ലാ കാലവും ഫ്രിഡ്ജ് 40 ഡിഗ്രീ എഫ്, ഫ്രീസര്* കമ്പാര്*ട്ട്മെന്റ് 0 ഡിഫ്രീ എഫ് എന്ന താപനിലയില്* ആയിരിക്കണം.


    8.പാചകം ചെയ്തത് എന്തും രണ്ടു മണിക്കൂറിനുള്ളില്* തീര്*ന്നില്ലെങ്കില്* ഫ്രിഡ്ജില്* സൂക്ഷിക്കുക.

    9. ഫ്രിഡ്ജിനുള്ളില്* പാചകം ചെയ്തതെന്തും ഭദ്രമായി മൂടി വയ്ക്കുക.

    10. മൂന്നു ദിവസത്തിനപ്പുറം പാചകം ചെയ്ത യാതൊന്നും ഫ്രിഡ്ജില്* സൂക്ഷിക്കാതെയിരിക്കുക

    11. ക്ലീനിങ്ങ് കെമിക്കലുകള്*, ഡിഷ്*വാഷ് ലിക്വിഡ് തുടങ്ങിയവയുടെ അംശങ്ങള്* പാത്രങ്ങളില്* ഇല്ലെന്ന് ഉറപ്പു വരുത്തുക.

    12. ഉപയോഗ ശേഷവും ഉപയോഗിക്കും മുന്നേയും എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക.

    13. ഭക്ഷണത്തിനു മുന്നേയും ശേഷവും കൈ കഴുകുക, കുട്ടികളെ കൈ കഴുകിക്കുക.

    14. വീട്ടില്* വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്* എക്സ്പയറി കഴിയുന്നോ എന്ന് ശ്രദ്ധിച്ചശേഷം മാത്രം ഉപയോഗിക്കുക.

    15. സര്**വോപരി- അടുക്കള എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക.
    Last edited by film; 06-27-2013 at 10:02 AM.

Page 1 of 2 12 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •