മോഹന്*ലാല്* - ജോഷി ടീം വീണ്ടും വരുന്നു. ലോക്പാല്* എന്ന പരാജയചിത്രത്തിന് ശേഷം ഇവര്* ഒന്നിക്കുന്ന സിനിമ പക്ഷേ ഏറ്റവും മികച്ചതാക്കണമെന്ന നിര്*ബന്ധം ഇരുവര്*ക്കുമുണ്ട്. പുതിയ പ്രൊജക്ടിന്*റെ ഏറ്റവും വലിയ ആകര്*ഷണം ആ സിനിമ എഴുതുന്നത് ബോളിവുഡിലെ നമ്പര്* വണ്* തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായര്* ആണ് എന്നതാണ്.


‘ജില്ല’ എന്ന തമിഴ് ചിത്രത്തിന്*റെ ലൊക്കേഷനില്* വച്ചാണ് സുരേഷ് നായര്* ഒരു വണ്**ലൈന്* തിരക്കഥയുമായി മോഹന്*ലാലിനെ സമീപിച്ചത്. തിരക്കഥ വായിച്ചുകേട്ട മോഹന്*ലാല്* ആവേശത്തിലായി. ഈ തിരക്കഥയില്* ഒരു മാറ്റവും വരുത്താതെ ഫൈനല്* ഡ്രാഫ്റ്റ് തയ്യാറാക്കാനുള്ള നിര്*ദ്ദേശമാണ് ലാല്* സുരേഷ് നായര്*ക്ക് നല്*കിയിരിക്കുന്നത്.

മോഹന്*ലാലിന്*റെ ഏറ്റവും മികച്ച ചിത്രങ്ങളില്* ഒന്നാകുമിതെന്നാണ് ലാല്* ക്യാമ്പില്* നിന്നുള്ള റിപ്പോര്*ട്ടുകള്*. ഈ സിനിമ ഒരു ത്രില്ലറായിരിക്കുമെന്നാണ് അറിയുന്നത്. മലയാളത്തില്* താന്* ഏറ്റവും ഇഷ്ടപ്പെടുന്ന നടന്* മോഹന്*ലാലാണെന്നും അദ്ദേഹത്തിനായി ഒരു തിരക്കഥയെഴുതണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും സുരേഷ് നായര്* പറയുന്നു.

കഹാനി, സിംഗ് ഈസ് കിംഗ്, ആക്ഷന്* റീപ്ലേ, ലണ്ടന്* ഡ്രീംസ്, ഷൂട്ടൌട്ട് അറ്റ് ലോഖണ്ഡ്*വാല, നമസ്തേ ലണ്ടന്* തുടങ്ങിയ ഹിന്ദി സിനിമകളുടെ തിരക്കഥാകൃത്താണ് സുരേഷ് നായര്*. നിഖില്* അദ്വാനി സംവിധാനം ചെയ്ത ‘ഡി ഡേ’ എന്ന അണ്ടര്*വേള്*ഡ് ഫിലിം ആണ് സുരേഷ് നായരുടെ പുതിയ റിലീസ്.


More stills




Keywords:Mohanlal,Kahani,jilla,Lokpal,Singh is King,London dreams,namaste London,Di Day,Suresh Nair,malayalam film news