-
ഓര്*മ്മശക്*തിക്ക്* പാല്*
ഓര്*മ്മശക്*തിക്ക്* പാല്*

പാല്* പതിവായി കുടിക്കേണ്ടത്* കുട്ടികള്* മാത്രമാണ്* എന്നാണ്* പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്* സമയമായി. കുട്ടികള്*ക്കും മുതിര്*ന്നവര്*ക്കും പാല്* ഒരു പോലെ ഗുണം ചെയ്യും.
ദിവസവും ഓരോ ഗ്ലാസ്* പാല്* കുടിക്കുന്നത്* ഓര്*മശക്*തി വര്*ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്* കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്* ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്*െറ പ്രവര്*ത്തനത്തിനും അത്* ഗുണം ചെയ്യുമെന്ന്* വിദഗ്*ധര്*.
പാലും പാലുല്*പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്*ന്നവര്*, പാലു കുടിക്കാത്തവരെക്കാള്* ഓര്*മശക്*തിയിലും തലച്ചോറിന്*െറ പ്രവര്*ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്* പരീക്ഷകളില്* തോല്*ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.
23 നും 98 നും ഇടയില്* പ്രായമുള്ള സ്*ത്രീപുരുഷന്മാരെ തുടര്*ച്ചയായി വിവിധ മസ്*തിഷ്*ക പരീക്ഷകള്*ക്കു വിധേയമാക്കി.
ദൃശ്യപരീക്ഷകള്*, ഓര്*മശക്*തി പരീക്ഷകള്*, വാചാ പരീക്ഷകള്* എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.
പ്രായഭേദമെന്യെ നടത്തിയ എട്ട്* വ്യത്യസ്*ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ്* പാല്* എങ്കിലും കുടിക്കുന്നവര്*ക്ക്* നേട്ടമുണ്ടായതായി കണ്ടു.
എട്ടു പരീക്ഷകളിലും കൂടുതല്* സ്*കോര്* നേടിയവര്*, പാലും പാലുല്*പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.
ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്*െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്* തുടര്*ന്നും കാണപ്പെട്ടു.
പാലുകുടിക്കുന്നവര്* പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്*െറ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന്* ഗവേഷകര്* അഭിപ്രായപ്പെടുന്നു.
എല്ലുകളുടെയും ഹൃദയത്തിന്*െറയും ആരോഗ്യത്തിന്* പാല്* നല്ലതാണെന്ന്* എല്ലാവര്*ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്*ച്ചയെ തടയാനും പാല്* സഹായിക്കുന്നു എന്നത്* പുതിയ അറിവാണ്*.
ഈ രംഗത്ത്* കൂടുതല്* ഗവേഷണങ്ങള്* ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്* തലച്ചോറിന്*െറ പ്രവര്*ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന്* ഗവേഷകര്*. ജീവിത ശൈലിയില്* മാറ്റം വരുത്തിക്കൊണ്ട്* നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്യാന്* വളരെ എളുപ്പത്തില്* വ്യക്*തികള്*ക്ക്* സാധിക്കുന്ന കാര്യം കൂടിയാണിത്*.
മടി കാട്ടാതെ മുതിര്*ന്നവര്*ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്* കുടിക്കുന്നത്* ശീലമാക്കാം.
ഇന്*റര്*നാഷണല്* ഡയറി ജേണലിലാണ്* ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks