കാബേജ്* കാന്*സര്* തടയും
കാബേജ്*, ബ്രോക്കോളി, തുടങ്ങിയ പച്ചക്കറികളും മുളപ്പിച്ച പയറിനങ്ങളും ധാരാളമായി കഴിക്കുന്നവര്*ക്കു ശ്വാസകോശാര്*ബുദം വരാനുള്ള സാധ്യത കുറയും. ശാരീരത്തിന്റെ ജനിതക ഘടന തന്നെ കാന്*സറി നെ പ്രതിരോധിക്കുന്ന തരത്തില്* രൂപപ്പെടുത്തിയെടുക്കാന്* ഈ പച്ച ക്കറികള്*ക്കു കഴിയും. ശ്വാസകോശാര്*ബുദമുള്ള 2100 പേരിലും രോഗമില്ലാത്ത 2100 പേരിലുമാണ്* ഗവേഷകര്* പഠനം നടത്തിയത്*. GSTM1, GSTT1 എന്നീ പ്രത്യേകതരം ജീനുകള്* പ്രവര്*ത്തനരഹിതമായി കണ്ടെത്തിയവരില്* കാന്*സറില്*നിന്നു സംരക്ഷണം ലഭിക്കുന്നതായി കണ്ടെത്തി.
ഭക്ഷണരീതി അറിയാന്* മാതൃകാ ചോദ്യങ്ങളും ജനിതകഘടന മനസി ലാക്കാന്* രക്*ത പരിശോധനയുമാണു ഗവേഷകര്* നടത്തിയത്*. ഫ്രാന്* സിലെ ഡോ. പോള്* ബ്രണ്ണനും സംഘവുമാണ്* ഇതു സംബന്ധിച്ച പഠ നങ്ങള്* നടത്തിയത്*. കാബേജ്* പോലെയുള്ള പച്ചക്കറികള്* സ്*ഥിരമാ യി കഴിക്കുന്നവര്*ക്കു ശ്വാസകോശാര്*ബുദം വരാനുള്ള സാധ്യത 33 ശതമാനം കുറയുന്നതായി പഠനറിപ്പോര്*ട്ടില്* പറയുന്നു. ഇവരുടെ ജനി തകഘടനയില്* GSTM1 എന്ന ജീന്* പ്രവര്*ത്തനരഹിതമായിരുന്നു. GSTM1, GSTT1 എന്നീ രണ്ടു ജീനുകളും പ്രവര്*ത്തനരഹിതമായവ രില്* കാന്*സര്* വരുവാനുള്ള സാധ്യത എഴുപത്തിരണ്ട്* ശതമാനം കുറ വാണെന്നു കണ്ടെത്തി.
ഈ രണ്ടു ജീനുകളും നന്നായി പ്രവര്*ത്തിക്കുന്നവരില്* കാന്*സറിനെ തിരെ പ്രത്യേകിച്ചു സംരക്ഷണമാര്*ഗങ്ങളൊന്നും കണ്ടെത്താനായില്ല. ഐസോതയോ സയനേറ്റിന്റെ കലവറയാണ്* കാബേജ്* വിഭാഗത്തില്* പെട്ട പച്ചക്കറികള്*. ഇവയ്ക്കു കാന്*സറിനെ ചെറുക്കാനുള്ള കഴിവു ണ്ട്*. GSTM1, GSTT1 എന്നിവയ്ക്ക്* ഐസോതയോ സയനേറ്റിനെ ഇല്ലാതാക്കുന്ന GST എന്ന എന്*സൈം ഉല്*പാദിപ്പിക്കാന്* കഴിവുണ്ട്*. അതുകൊണ്ട്* കാബേജ്* ഇനത്തില്*പ്പെട്ട പച്ചക്കറികള്* ഉപയോഗിച്ചാ ല്* കാന്*സറിനെ അകറ്റി നിര്*്*ത്താം.






Reply With Quote

Bookmarks