പല്ലു തേക്കൂ...ന്യൂമോണിയ അകറ്റാം
ദിവസം രണ്ടുനേരം പല്ലു തേക്കുന്നത്* ദന്തരോഗങ്ങള്* തടയും എന്ന്* എല്ലാവര്*ക്കും അറിയാം. എന്നാല്* പൊതുവായ ആരോഗ്യത്തിനും ഇതു ഗുണം ചെയ്യുമത്രേ. ന്യുമോണിയ വരാതിരിക്കാനും രണ്ടു നേരം പല്ലുതേക്കുന്നതു മൂലം സാധിക്കുമത്രേ.
യേല്* യൂണിവേഴ്സിറ്റി സ്*കൂള്* ഓഫ്* മെഡിസിനിലെ ഡോ സമിത്* ജോഷിയുടെ നേതൃത്വത്തിലാണ്* പഠനം നടത്തിയത്*.
വായിലെ ബാക്*ടീരിയയ്ക്ക്* മാറ്റങ്ങള്* ഉണ്ടാകുമ്പോള്* ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. നമ്മുടെ വായയ്ക്കുള്ളിലെ ബാക്*ടീരിയയ്ക്ക്* മാറ്റങ്ങളുണ്ടാകാതെ നിലനിര്*ത്തി ന്യുമോണിയബാധ തടയാം.
വായിലും തൊണ്ടയിലുമുള്ള സൂക്ഷ്*മ കണികകള്* ശ്വസിക്കുമ്പോള്* ശ്വാസകോശത്തിലെത്തുന്നതു വഴിയാണ്* ബാക്*ടീരിയല്* ചെസ്*റ്റ്* ഇന്*ഫക്*ഷന്* ഉണ്ടാകുന്നതെന്ന്* പഠനത്തില്* തെളിഞ്ഞിട്ടുണ്ട്*.
ഗം ഡിസീസുകളും പൊതുവായ ആരോഗ്യവും തമ്മില്* ബന്ധമുള്ളതായും രോഗങ്ങളെ അകറ്റിനിര്*ത്താന്* വായ വ്യക്*തമായി സൂക്ഷിക്കേണ്ടതാണെന്നും ഈ പഠനത്തിലൂടെ തെളിഞ്ഞു.
ദിവസം രണ്ടു പ്രാവശ്യം രണ്ടു മിനിറ്റ്* നേരം ഏതെങ്കിലും ഫ്*ളൂറൈഡ്* ടൂത്ത്*പേസ്*റ്റ്* ഉപയോഗിച്ച്* പല്ലു തേക്കുകയും ഇന്റര്*ഡെന്റല്* ബ്രഷുകളോ ഫ്ലഫോസോ ഉപയോഗിച്ച്* ഭക്ഷണശേഷം വായ കഴുകണമെന്നും മധുരം കൂടുതല്* കഴിക്കരുതെന്നും ദന്തഡോക്*ടര്*മാര്* പറയുന്നു.
ഇന്*ഫെക്*ഷ്യസ്* ഡിസീസസ്* സൊസൈറ്റി ഓഫ്* അമേരിക്കയുടെ വാര്*ഷിക സമ്മേളനത്തില്* ഈ പഠനം അവതരിപ്പിച്ചു.




ദിവസം രണ്ടുനേരം പല്ലു തേക്കുന്നത്* ദന്തരോഗങ്ങള്* തടയും എന്ന്* എല്ലാവര്*ക്കും അറിയാം. എന്നാല്* പൊതുവായ ആരോഗ്യത്തിനും ഇതു ഗുണം ചെയ്യുമത്രേ. ന്യുമോണിയ വരാതിരിക്കാനും രണ്ടു നേരം പല്ലുതേക്കുന്നതു മൂലം സാധിക്കുമത്രേ.
Reply With Quote

Bookmarks