സുഗന്ധമില്ലാ പുഷ്പമായി, നാദമില്ലാ വേണുവായി
തന്ത്രികള്** പൊട്ടിയൊരെന്** തംബുരുവായ്
എന്തിനെന്നേ ചതിച്ചു നീ ...
എങ്ങെങ്ങുപോയ് ഒളിച്ചു നീ ...

എന്* മിഴിനീര്* തടാകത്തില്* തെളിയും
നിന്* ചെറുചിരി ഓളമായ് മായ്ക്കുവാന്**
തെന്നലെ നിനക്കിതിലെന്ത് കാര്യം ...??
നിന്*സാമീപ്യമില്ലാത്തോരിന്നലെ
നീര്*തുള്ളികള്* തെറിച്ച മണ്ണിലെ
മുളക്കാതെ പോയ വിത്തുകള്* ....
തഴുകിത്തലോടുമാ കരസ്പര്*ശ സാന്ത്വനം
സ്വപ്*നമായെങ്കിലും സ്വന്തമായികിട്ടുവാന്*
ചൊല്ല് നീ...ഞാനേത് ശപഥം പുതുക്കണം...??

പിരിയില്ല പാരിലെന്നാണയിട്ടന്നു നീ ...
അത്ര മേല്* അന്നെന്*റെ ആത്മാവിലാണ്ടു നീ
അവസാനം അകലേക്ക്* പാറിയകന്നു നീ
അപരാധം എന്തെന്ന് അറിയില്ലെനിക്കിനിയും
അത് കൂടി പറയാതെ പരിഭവിച്ചതെന്ത് നീ ...?

സ്നേഹത്തിന്* തീര്*ഥവും , മോഹത്തിനര്*ഥവും
ചാരത്തിരുന്നു ഞാന്* പകര്*ന്നു തന്നു
ശയനത്തിലെപ്പോഴോ ശൂന്യമാം
ഇക്കരെ ഒറ്റക്കിരുത്തി നീ പോയ്മറഞ്ഞു
ആവില്ലെനിക്ക് നീ ഇല്ലാതെ ജീവിതം
ആത്മാവ് നീയല്ലെയോ ഏന്* ഊഷരമേനിയില്*?


More stills



Keywords:songs,devotional songs,Krishnabhakthi ganangal,radhakrishna songs