Results 1 to 7 of 7

Thread: ഹൃദയസൗഖ്യത്തിന് എളുപ്പവഴികള്*

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default food for cholostrol









    രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കാന്* ഉലുവയ്ക്കുള്ള കഴിവ് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുകൊണ്ടതന്നെ പ്രമേഹം കുറയ്ക്കാനും ഉലുവ സഹായകമാണ്. ഉലുവയുടെ ഉപയോഗം മൂലം ഇന്*സുലിന്* പതിവായി ഉപയോഗിക്കുന്നത് ഒഴിവാക്കാന്* കഴിയും. അതിനായി രാത്രിയില്* ഉലുവ കഴുകി വെള്ളത്തിലിട്ട് വച്ച് കാലത്ത് ആ വെള്ളം വെറും വയറ്റില്* കുടിച്ചാല്* മാത്രം മതി. ശരീരത്തിലെ കൊളസ്*ട്രോളിനെ വരുതിയില്* നിര്*ത്താനും ഈ കുഞ്ഞന്* വിചാരിച്ചാല്* മതി

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    ഹാര്*ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്*

    ഇന്ത്യയില്* ഏറ്റവും കൂടുതല്* ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്* പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്* തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്* വരുന്നത് സാധാരണമായിരിക്കുന്നു.

    എന്താണ് ഹാര്*ട്ട് അറ്റാക്ക്?
    ഹൃദയത്തിന് സുഗമമായി പ്രവര്*ത്തിക്കണമെങ്കില്* ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്*ഭിത്തിയില്* കൊളസ്*ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്* ഹൃദയപേശികള്*ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്*ന്ന് ഹൃദയകോശങ്ങളും പേശികളും നിര്*ജീവമായി പ്രവര്*ത്തനരഹിതമാകുന്നു. ഇതാണ് ഹാര്*ട്ട് അറ്റാക്ക് അഥവാ മയോകാര്*ഡിയല്* ഇന്*ഫാര്*ക്ഷന്*.

    അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്*?
    നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ സുപ്രധാന ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകള്*ഭാഗത്തേക്കുമെല്ലാം പടരാനിടയുണ്ട്. നെഞ്ചിനുമേല്* ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്* പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്*ക്കാനിടയുണ്ട്. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്നുംവരാം. ഹാര്*ട്ട് അറ്റാക്കുണ്ടായാല്* അമ്പത് ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഛര്*ദിയും അനുഭവപ്പെടാം.
    നെഞ്ചുവേദനയില്ലാതെയും ഹാര്*ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്* ടെന്*ഷനുള്ളവരിലും മുതിര്*ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്*ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്*ക്കും ഹാര്*ട്ട് അറ്റാക്കിനെ തുടര്*ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല.

    എന്താണ് ആന്*ജിയോപ്ലാസ്റ്റി?
    ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്*ഗമാണ് ആന്*ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്*ജിയോപ്ലാസ്റ്റി നിര്*ദേശിക്കാറുള്ളത്. എന്നാല്*, വിവിധ ധമനികളില്* നിരവധി ബ്ലോക്കുകള്* കാണപ്പെടുകയാണെങ്കില്* ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
    സാധാരണ ഗതിയില്* ഒരു മണിക്കൂര്*കൊണ്ട് പൂര്*ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്*ജിയോപ്ലാസ്റ്റി. ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്*ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്* ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്* കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്*ത്ത ബലൂണ്* കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്* പതുക്കെ വീര്*പ്പിക്കുന്നു. ബലൂണ്* വികസിച്ചുവരുമ്പോള്* ധമനിയുടെ ഉള്*വ്യാസവും വര്*ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്* വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്* എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.

    എന്താണ് ആന്*ജിയോപ്ലാസ്റ്റി?
    ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്*ഗമാണ് ആന്*ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്*ജിയോപ്ലാസ്റ്റി നിര്*ദേശിക്കാറുള്ളത്. എന്നാല്*, വിവിധ ധമനികളില്* നിരവധി ബ്ലോക്കുകള്* കാണപ്പെടുകയാണെങ്കില്* ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
    സാധാരണ ഗതിയില്* ഒരു മണിക്കൂര്*കൊണ്ട് പൂര്*ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്*ജിയോപ്ലാസ്റ്റി. ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്*ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്* ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്* കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്*ത്ത ബലൂണ്* കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്* പതുക്കെ വീര്*പ്പിക്കുന്നു. ബലൂണ്* വികസിച്ചുവരുമ്പോള്* ധമനിയുടെ ഉള്*വ്യാസവും വര്*ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്* വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്* എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.

  3. #3
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default ഹൃദയാഘാതമുണ്ടായാല്* എന്തൊക്കെ ശ്രദ്ധിക&a

    ഹൃദയാഘാതമുണ്ടായാല്* എന്തൊക്കെ ശ്രദ്ധിക്കണം?



    ഹൃദയാഘാതമുണ്ടായാല്* തുടര്*ന്നുള്ള ജീവിതത്തില്* ചില മുന്*കരുതലുകള്* എടുക്കേണ്ടതുണ്ട്. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്* ഉണ്ടാക്കണം. രക്തത്തിലെ കൊളസ്*ട്രോള്* നിയന്ത്രിക്കേണ്ടതുണ്ട്. അതുകൊണ്ട് പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്* ഒഴിവാക്കണം. പ്രമേഹമുള്ളവര്* പഞ്ചസാരയുടെ ഉപയോഗം നിന്ത്രിക്കണം. രക്തസമ്മര്*ദം നിയന്ത്രിക്കാനായി ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. ഡോക്ടറുടെ നിര്*ദേശപ്രകാരം ക്രമമായി വ്യായാമത്തിലേര്*പ്പെടണം. പുകവലി, മദ്യാപാനം തുടങ്ങിയവ പൂര്*ണമായി ഒഴിവാക്കണം. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം തുടങ്ങിയവ പരിശീലിക്കുന്നത് നന്നായിരിക്കും. ഡോക്ടര്*മാര്* നിര്*ദേശിക്കുന്ന മരുന്നുകള്* കൃത്യമായി കഴിക്കണം. തുടര്*പരിശോധനകളും മുടങ്ങാതെ നടത്തണം.

    ഹൃദയശസ്ത്രക്രിയാനന്തരം ആസ്പിരിന്* ഗുളികകള്* ആജീവനാന്തം കഴിക്കേണ്ടിവരും.

    കൊളസ്*ട്രോള്* കുറയ്ക്കുന്ന സ്റ്റാറ്റിന്* മരുന്നുകളും നിര്*ദേശിക്കാറുണ്ട്. ധമനികളില്* കോളസ്*ട്രോള്* അടിഞ്ഞുകൂടി ബ്ലോക്കുണ്ടാകാതിരിക്കാന്* ഇവ സഹായിക്കുന്നു. രാത്രിയിലാണ് സ്റ്റാറ്റിന്* മരുന്നുകള്* ഏറ്റവും നന്നായി പ്രവര്*ത്തിക്കുന്നത്. അതുകൊണ്ട് രാത്രികാലങ്ങളിലാണ് ആഹാരത്തിനുശേഷം സ്റ്റാറ്റിന്* കഴിക്കേണ്ടത്.
    സ്റ്റാറ്റിന്* ഉപയോഗിക്കുന്നവര്* ലിവര്* എന്*സൈമുകളായ എസ്.ജി.ഒ.ടി., എസ്.ജി.പി.ടി. തുടങ്ങിയ പരിശോധിച്ച് കരളിന്റെ പ്രവര്*ത്തനം വിലയിരുത്തണം.

    ഭക്ഷണത്തില്* ശ്രദ്ധിക്കേണ്ടത്?

    ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കര്*ശനമായ ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമൊന്നുമില്ല. എന്നാലും കൊളസ്*ട്രോള്* ഉയര്*ത്തുമെന്നതിനാല്* വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്* ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി ഇവ പൂര്*ണമായും ഒഴിവാക്കണം. കോഴി, താറാവ് തുടങ്ങിയവയുടെ തൊലി നീക്കി കറിവെച്ച് കഴിക്കാം. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളില്* രക്തധമനികള്*ക്ക് സംരക്ഷണം നല്*കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്* ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് അവ ആഹാരത്തില്* ഉള്*പ്പെടുത്തണം.

    ഇലക്കറികള്*, പഴവര്*ഗങ്ങള്*, പച്ച ക്കറികള്* തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്* ഉള്*പ്പെടുത്തണം. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്*സിഡന്റുകള്* രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇവയിലെ നാരുകള്* കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാല്* ദിവസവും പാടനീക്കി കുടിക്കുന്നതുകൊണ്ട് തെറ്റില്ല. ജങ്ക് ഫുഡുകളും ടിന്നിലടച്ചുവരുന്ന ഭക്ഷണസാധനങ്ങളും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.

    സാധാരണ ജീവിതം സാധ്യമാകുന്നത് എപ്പോള്*?

    ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം ഏതാണ്ട് മൂന്ന് മാസത്തിനകം ശസ്ത്രക്രിയയെ തുടര്*ന്ന് നെഞ്ചിലെ അസ്ഥിയിലുണ്ടായ മുറിവ് ഭേദ മാകും. അതിനുശേഷം മാത്രമേ കൈകള്* കൊണ്ട് ഭാരമെടുക്കുന്നതുപോലെയുള്ള ആയാസകരമായ ജോലികള്* ചെയ്യാവൂ. രണ്ട് മാസം കൊണ്ട് സാധാരണ ഓഫീസ് ജോലികള്* ചെയ്തുതുടങ്ങാം. മൂന്നുമാസംവരെ സ്വന്തമായി വാഹനമോടിക്കാന്* പാടില്ല. മൂന്നുമാസം കഴിഞ്ഞാല്* തികച്ചും സാധാരണജീവിതം ആസ്വദിക്കാവുന്നതാണ്. പടികള്* കയറുന്നതിനോ യാത്രകള്* ചെയ്യുന്നതിനോ യാതൊരു തടസ്സവുമില്ല.

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    സ്ത്രീകളിലെ ഹൃദ്രോഗം എങ്ങിനെ തടയാം?


    സ്ത്രീകളുടെയിടയില്* പൊതുവെ വ്യായാമം കുറവാണ്. അടുക്കളജോലികള്* ഉപകരണങ്ങള്* ഏറ്റെടുത്തപ്പോള്* പൊണ്ണത്തടിയും അമിത കൊളസ്*ട്രോളും സ്ത്രീകളില്* വ്യാപകമായി. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്* ഉപകരിക്കും. ആഹാരത്തില്* കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവര്*ഗങ്ങളും ഉള്*പ്പെടുത്തണം. വറപൊരി സാധനങ്ങളും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ഒഴിവാക്കണം. ഹൈപ്പര്* ടെന്*ഷന്റെയും പ്രമേഹത്തിന്റെയും പ്രശ്*നമുള്ളവര്* അവയെ പൂര്*ണമായും നിയന്ത്രിക്കണം. മാനസികമായ സമ്മര്*ദങ്ങളും സംഘര്*ഷങ്ങളും ഒഴിവാക്കാന്* ശ്രദ്ധിക്കണം. യോഗ, ധ്യാനം, പ്രാര്*ഥന തുടങ്ങിയവ ശീലിക്കുന്നത് മനസ്സില്* സ്വസ്ഥത പ്രദാനം ചെയ്യും. പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. എന്നാല്* സ്ത്രീകള്* ഹൃദ്രോഗലക്ഷണങ്ങള്* കണ്ടാല്* അവഗണിക്കരുത്. ഉടന്* വൈദ്യസഹായം തേടണം.

    ഹാര്*ട്ട് അറ്റാക്കുണ്ടായാല്* ഉടന്* ചെേയ്യണ്ടത്

    ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്*തന്നെ നല്*കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്* എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.

    ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്*തന്നെ മലര്*ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്* അയച്ചുകൊടുക്കണം.

    ഹൃദയത്തിന്റെ പ്രവര്*ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്*സ് പിടിച്ചുനോക്കുക. പള്*സ് ലഭിക്കുന്നില്ലെങ്കില്* ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്* നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്*സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്* രോഗിക്ക് അതീവ ഗുരുതരമായ രീതിയില്* ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്* തന്നെ പ്രവര്*ത്തിച്ചു തുടങ്ങണം.

    ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്*ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്*ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്*ത്തുക. ഇങ്ങനെ ചെയ്യുമ്പോള്* നെഞ്ചിന്*കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്* ശക്തിയായി അമര്*ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്*കണം.

    രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്*ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്*ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്*കിയശേഷം വീണ്ടും നെഞ്ചിനുമേല്* അമര്*ത്തുന്ന പ്രക്രിയ തുടരണം.

    ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.

  5. #5
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Best Cholesterol Lowering Foods

    Best Cholesterol Lowering Foods








Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •