ഹാര്*ട്ട് അറ്റാക്ക്: അവശ്യം അറിയേണ്ടത്*

ഇന്ത്യയില്* ഏറ്റവും കൂടുതല്* ഹൃദ്രോഗികളുള്ള സംസ്ഥാനം കേരളമാണെന്നാണ് പഠനങ്ങള്* പറയുന്നത്. ഇതിന് പ്രധാന കാരണം ഉയരുന്ന പ്രമേഹനിരക്ക്, കൂടുന്ന പുകയില-മദ്യപാനശീലങ്ങള്* തുടങ്ങിയവയാണ്. ഹൃദ്രോഗം ബാധിക്കുന്ന പ്രായവും കുറഞ്ഞുവരികയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്* വരുന്നത് സാധാരണമായിരിക്കുന്നു.

എന്താണ് ഹാര്*ട്ട് അറ്റാക്ക്?
ഹൃദയത്തിന് സുഗമമായി പ്രവര്*ത്തിക്കണമെങ്കില്* ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്*ഭിത്തിയില്* കൊളസ്*ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്* ഹൃദയപേശികള്*ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്*ന്ന് ഹൃദയകോശങ്ങളും പേശികളും നിര്*ജീവമായി പ്രവര്*ത്തനരഹിതമാകുന്നു. ഇതാണ് ഹാര്*ട്ട് അറ്റാക്ക് അഥവാ മയോകാര്*ഡിയല്* ഇന്*ഫാര്*ക്ഷന്*.

അറ്റാക്കിന്റെ പ്രധാന ലക്ഷണങ്ങള്*?
നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ സുപ്രധാന ലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും കഴുത്തിലേക്കും താടിയിലേക്കും പുറംഭാഗത്തേക്കും വയറിന്റെ മുകള്*ഭാഗത്തേക്കുമെല്ലാം പടരാനിടയുണ്ട്. നെഞ്ചിനുമേല്* ഭാരം കയറ്റിവെച്ചതുപോലയോ, പുകച്ചില്* പോലെയോ, നെഞ്ചിനെ വരിഞ്ഞുമുറുക്കുന്നതുപോലെയോ ഒക്കെ വേദന അനുഭവപ്പെട്ടുവെന്നുവരാം. നെഞ്ചുവേദനയോടൊപ്പം അമിതമായി ശരീരം വിയര്*ക്കാനിടയുണ്ട്. നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടുവെന്നുംവരാം. ഹാര്*ട്ട് അറ്റാക്കുണ്ടായാല്* അമ്പത് ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഛര്*ദിയും അനുഭവപ്പെടാം.
നെഞ്ചുവേദനയില്ലാതെയും ഹാര്*ട്ട് അറ്റാക്ക് ഉണ്ടാകാം. ഇതിനെ സൈലന്റ് അറ്റാക്ക് എന്നാണ് വിളിക്കുന്നത്. പ്രമേഹരോഗികളിലും ഹൈപ്പര്* ടെന്*ഷനുള്ളവരിലും മുതിര്*ന്നവരിലും സ്ത്രീകളിലുമാണ് പ്രത്യേകിച്ചും വേദനയില്ലാത്ത ഹാര്*ട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്*ക്കും ഹാര്*ട്ട് അറ്റാക്കിനെ തുടര്*ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല.

എന്താണ് ആന്*ജിയോപ്ലാസ്റ്റി?
ഹൃദയധമനികളിലെ തടസ്സം നീക്കി രക്തപ്രവാഹം സുഗമമാക്കാനുള്ള ചികിത്സാ മാര്*ഗമാണ് ആന്*ജിയോപ്ലാസ്റ്റി. രക്തധമനികളുടെ 70 ശതമാനത്തിലധികം തടസ്സമുണ്ടെന്ന് ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ കണ്ടെത്തുമ്പോഴാണ് ആന്*ജിയോപ്ലാസ്റ്റി നിര്*ദേശിക്കാറുള്ളത്. എന്നാല്*, വിവിധ ധമനികളില്* നിരവധി ബ്ലോക്കുകള്* കാണപ്പെടുകയാണെങ്കില്* ബൈപ്പാസ് ശസ്ത്രക്രിയതന്നെ വേണ്ടിവരും.
സാധാരണ ഗതിയില്* ഒരു മണിക്കൂര്*കൊണ്ട് പൂര്*ത്തിയാകുന്ന ഒരു ചികിത്സാ രീതിയാണ് ആന്*ജിയോപ്ലാസ്റ്റി. ആന്*ജിയോഗ്രാഫി പരിശോധനയിലൂടെ ഹൃദയധമനികളിലെ തടസ്സം കൃത്യമായി കണ്ടെത്തിയതിനുശേഷമാണ് ആന്*ജിയോപ്ലാസ്റ്റി ചെയ്യുന്നത്. കത്തീറ്റര്* ഉപയോഗിച്ച് തടസ്സമുള്ള ഭാഗത്തിലൂടെ ഒരു ഗൈഡ് വയര്* കടത്തിവിടുന്നു. ഈ ഗൈഡ് വയറിലൂടെ ഒരു നേര്*ത്ത ബലൂണ്* കടത്തി, തടസ്സമുള്ള ഭാഗത്ത് കൃത്യമായി എത്തിയശേഷം ബലൂണ്* പതുക്കെ വീര്*പ്പിക്കുന്നു. ബലൂണ്* വികസിച്ചുവരുമ്പോള്* ധമനിയുടെ ഉള്*വ്യാസവും വര്*ധിക്കുന്നു. ചുരുങ്ങിയ ധമനി വികസിച്ച് രക്തപ്രവാഹം പുനഃസ്ഥാപിച്ചശേഷം രക്തധമനികള്* വീണ്ടും അടഞ്ഞുപോകാതിരിക്കാനായി കൊറോണറി സ്റ്റെന്റുകള്* എന്ന ലോഹഘടകങ്ങളും സ്ഥാപിക്കാറുണ്ട്.