-
സ്ത്രീകളിലെ ഹൃദ്രോഗം എങ്ങിനെ തടയാം?

സ്ത്രീകളുടെയിടയില്* പൊതുവെ വ്യായാമം കുറവാണ്. അടുക്കളജോലികള്* ഉപകരണങ്ങള്* ഏറ്റെടുത്തപ്പോള്* പൊണ്ണത്തടിയും അമിത കൊളസ്*ട്രോളും സ്ത്രീകളില്* വ്യാപകമായി. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുവാന്* ഉപകരിക്കും. ആഹാരത്തില്* കൂടുതലായി പച്ചക്കറികളും ഇലക്കറികളും പഴവര്*ഗങ്ങളും ഉള്*പ്പെടുത്തണം. വറപൊരി സാധനങ്ങളും ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളും ഒഴിവാക്കണം. ഹൈപ്പര്* ടെന്*ഷന്റെയും പ്രമേഹത്തിന്റെയും പ്രശ്*നമുള്ളവര്* അവയെ പൂര്*ണമായും നിയന്ത്രിക്കണം. മാനസികമായ സമ്മര്*ദങ്ങളും സംഘര്*ഷങ്ങളും ഒഴിവാക്കാന്* ശ്രദ്ധിക്കണം. യോഗ, ധ്യാനം, പ്രാര്*ഥന തുടങ്ങിയവ ശീലിക്കുന്നത് മനസ്സില്* സ്വസ്ഥത പ്രദാനം ചെയ്യും. പൊതുവെ ഹൃദ്രോഗം പുരുഷന്മാരുടെ രോഗമാണെന്നാണ് ധാരണ. എന്നാല്* സ്ത്രീകള്* ഹൃദ്രോഗലക്ഷണങ്ങള്* കണ്ടാല്* അവഗണിക്കരുത്. ഉടന്* വൈദ്യസഹായം തേടണം.
ഹാര്*ട്ട് അറ്റാക്കുണ്ടായാല്* ഉടന്* ചെേയ്യണ്ടത്
ഹൃദയാഘാതം ഉണ്ടാകുന്നത് പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും. ഉടന്*തന്നെ നല്*കുന്ന ഉചിതമായ പ്രഥമശുശ്രൂഷ സുപ്രധാനമാണ്. ആസ്പത്രിയില്* എത്തിക്കുന്നതുവരെ പ്രഥമശുശ്രൂഷ തുടരേണ്ടതുണ്ട്.
ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണ വ്യക്തിയെ ഉടന്*തന്നെ മലര്*ത്തിക്കിടത്തണം. ഇറുകിയ വസ്ത്രങ്ങള്* അയച്ചുകൊടുക്കണം.
ഹൃദയത്തിന്റെ പ്രവര്*ത്തനം മനസ്സിലാക്കാനായി കൈത്തണ്ടയിലെ പള്*സ് പിടിച്ചുനോക്കുക. പള്*സ് ലഭിക്കുന്നില്ലെങ്കില്* ഹൃദയസ്തംഭനം ഉണ്ടായി എന്ന് അനുമാനിക്കാം. നെഞ്ചിന്റെയും വയറിന്റെയും ചലനങ്ങള്* നിരീക്ഷിച്ച് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്ന് നോക്കണം. പള്*സും ശ്വാസോച്ഛ്വാസവുമില്ലെങ്കില്* രോഗിക്ക് അതീവ ഗുരുതരമായ രീതിയില്* ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും ഉണ്ടായി എന്ന് മനസ്സിലാക്കാം. ഉടന്* തന്നെ പ്രവര്*ത്തിച്ചു തുടങ്ങണം.
ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാനായി, നെഞ്ചും വയറും ചേരുന്ന മധ്യഭാഗത്ത് ഒരു കൈപ്പത്തി ചേര്*ത്തുവെച്ച് അതിനു മുകളിലായി മറ്റേ കൈപ്പത്തിയും ചേര്*ത്തുവെച്ച് ശക്തിയായി താഴേക്ക് അമര്*ത്തുക. ഇങ്ങനെ ചെയ്യുമ്പോള്* നെഞ്ചിന്*കൂടിനുള്ളിലിരുന്ന് ഹൃദയം ഞെരുങ്ങുകയും ഹൃദയ അറകളിലുള്ള രക്തം വിവിധ ശരീരഭാഗങ്ങളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. മുപ്പതു തവണ ഇങ്ങനെ നെഞ്ചില്* ശക്തിയായി അമര്*ത്തിയശേഷം കൃത്രിമ ശ്വാസോച്ഛ്വാസം നല്*കണം.
രോഗിയുടെ മൂക്കടച്ചു പിടിക്കണം. വായയുടെ മുകളിലായി ഒരു തൂവാല ഇട്ടശേഷം വായയിലേക്ക് ശക്തിയായി ഊതണം. തുടര്*ന്ന് അടച്ചുപിടിച്ചിരിക്കുന്ന മൂക്ക് തുറക്കണം. വീണ്ടും ഈ പ്രക്രിയ ആവര്*ത്തിക്കുക. ഇങ്ങനെ രണ്ട് തവണ വായയിലേക്ക് ഊതി കൃത്രിമ ശ്വാസോച്ഛ്വാസം നല്*കിയശേഷം വീണ്ടും നെഞ്ചിനുമേല്* അമര്*ത്തുന്ന പ്രക്രിയ തുടരണം.
ആസ്പത്രിയിലെത്തിക്കുന്നതുവരേയോ രോഗി സ്വയം ശ്വസിച്ചും ഹൃദയം സ്പന്ദിച്ചും തുടങ്ങുന്നതുവരേയോ പ്രഥമശുശ്രൂഷ തുടരണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks