എന്നെക്കുറിച്ചു ഞാനോര്*ക്കുമ്പൊളൊക്കെയും
നിന്നെക്കുറിച്ചു ഞാനോര്*ക്കും.....
ഓര്*ക്കരുതെന്നോര്*ത്തിരിക്കുന്നനേരത്തെന്*
ഓര്*മ്മയില്* മെല്ലെ നീയെത്തും
നിദ്രയില്* കാണുന്ന സ്വപ്നത്തിലൊക്കെയും
നിന്റ്റെ മുഖം നിറയുന്നൂ....
ഓര്*മ്മിച്ചിടാനൊട്ടുമിഷ്ടമില്ലാത്തവ
ഓരോന്നുമോര്*മ്മയായെത്തിടുന്നു
നഷ്ടസ്വപ്നങ്ങള്*ക്കുഭാവുകംനേര്*ന്നുകൊ-
ണ്ടെന്നെപ്പിരിഞ്ഞതല്ലേ നീ..
പിന്നെയും പിന്നെയും ഓര്*മ്മയിലെത്തിനീ
എന്നെത്തലോടുന്നതെന്തേ ...


Keywords:love songs,songs,poems,kavithakal,malayalam kavithakal