ചെറുപയര്* ഉണക്കിപ്പൊടിച്ച് തൈരില്* ചാലിച്ച് തലയില്* പുരട്ടി തലയോട്ടിയില്* വിരലുകള്* കൊണ്ട് നന്നായി ഉഴിയുക. അതിന് ശേഷം ചെറുചൂടു വെള്ളത്തില്* (അധികം ചൂട് പാടില്ല) തല കഴുകുക.......

രണ്ട് ടേബിള്*സ്പൂണ്* തേങ്ങാപ്പാലില്* ഒരു നുള്ള് കുരുമുളക് പൊടി ചേര്*ത്ത് തലയില്* തേച്ച് പിടിപ്പിക്കുക. അല്പം കഴിഞ്ഞ് തല കഴുകുക.

തലയില്* സോപ്പ് ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തിതാളിയും ചെറുപയര്* പൊടിയും സോപ്പിന്* പകരമായി ഉപയോഗിച്ച് ശീലിക്കുക.

കൂവളത്തിന്*റെ ഇല അരച്ച് തലയില്* പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക.

ഒലീവേണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്* തേയ്ക്കുക.

കടുക് അരച്ച് തലയില്* പുരട്ടി കുളിക്കുക.

കീഴാര്* നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേയ്ക്കുക.

തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില ഇവ ചതച്ച് വെളിച്ചെണ്ണയില്* കാച്ചിയെടുത്ത് തലയില്* തേച്ച് കുളിക്കുക.

വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്* തല കഴുകുക.

ചെറുനാരങ്ങനീര് തേങ്ങാപ്പാലില്* ചേര്*ത്ത് തലയോട്ടിയില്* എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക.

കുളിക്കുന്നതിന്* മുമ്പ് പുളിച്ച തൈര് തലയില്* തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.

ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ചെടുത്ത് തലയില്* പുരട്ടി അരമണിക്കൂര്* കഴിഞ്ഞ് കുളിക്കുക.

ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്* എടുത്ത് അതില്* പകുതി ചെറുനാരങ്ങയുടെ നീരും ചേര്*ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്* തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.

നെല്ലിക്കാനീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില്* പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കുളിക്കുക.