എന്*റെ തൂലികത്തുമ്പില്* വിരിയുന്ന
തൂമലര്*ച്ചെണ്ടുകള്* നീയായിരുന്നു..
എന്*റെ ഭാവനായമുനയില്* നീന്തുന്ന
പ്രേമാര്*ദ്രഹംസവും നീയായിരുന്നു ...
    
എന്*റെ പ്രഭാതങ്ങള്* നീയായിരുന്നു...
എന്*റെ പ്രദോഷങ്ങള്* നീയായിരുന്നു...
എന്*റെ സ്വപ്നവും സങ്കല്പങ്ങളും
സംഗീത സാന്ദ്രങ്ങളാക്കിയിരുന്നതും
നീയായിരുന്നു ....നീമാത്രമായിരുന്നു ..
    
എന്*റെ സര്*ഗ്ഗസരോവരത്തിലെ
സ്വര്*ണ്ണസരോജങ്ങള്* നീയായിരുന്നു....
സ്വര്*ഗ്ഗീയസംഗീതമെന്നും പൊഴിക്കുന്ന
സ്വരരാഗമേഘവും നീയായിരുന്നു......


Keywords:songs,kavithakal,pomes,love songs,love poems,sad songs