പെയ്യാന്* മടിച്ചു നിന്ന മേഘങ്ങള്*ക്ക് താഴെ
എന്*റെ പ്രണയത്തെ ഞാന്* തുറന്നു വിടുന്നു.
ഇനി മഴ പെയ്യുമ്പോള്*, നിന്* ജനാലകള്*ക്കു
ചാരെ ചെവിയോര്*ത്തിരിക്കുക നീ...
നീ അറിയാതെ പോയ കഥകളും
കേള്*ക്കാതെ പോയ വാക്കുകളും
മഴ നിനക്ക് പറഞ്ഞുതരും.....
അപ്പോള്* ഒരു തുള്ളി കണ്ണുനീര്*
നിന്* മിഴിയറിയാതെ പെയ്താല്*,
എന്*റെ സ്നേഹത്തിന്*റെ ആഴത്തെക്കുറിച്ചും
ഞാന്* പറയാതെ തന്നെ നീ അറിയും....

Keywords:songs,poems,kavithakal,love songs,sad songs,virahagangal