സ്ത്രീകളെ ശല്യം ചെയ്യുന്ന പീഡനക്കാര്*ക്കും പൂവാലന്*മാര്*ക്കും പണി കൊടുക്കാന്* മുളക് സ്*പ്രേ തയ്യാറായി. സ്ത്രീകള്*ക്കെതിരെ അതിക്രമങ്ങള്* വര്*ധിച്ച സാഹചര്യത്തിലാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി മുളക് സ്*പ്രേയ്ക്ക് രൂപം നല്*കിയത്. തെസ്പൂരിലെ ഡിഫന്*സ് റിസര്*ച്ച് ലബോറട്ടറിയാണ് മുളക് സ്*പ്രേ നിര്*മ്മിച്ചിരിക്കുന്നത്.


പൂര്*ണമായും പരിസ്ഥിതിയുമായി ഇണക്കിയാണ് മുളക് സ്*പ്രേ നിര്*മ്മിച്ചിരിക്കുന്നതെന്ന് നിര്*മ്മാതാക്കള്* പറയുന്നു. മുളക് സ്*പ്രെയുടെ ആദ്യ രൂപം തയ്യാറായി. പക്ഷെ വിഷശാസ്ത്ര വിഭാഗത്തിന്റെ കൂടി പരിശോധനകള്*ക്ക് ശേഷം മാത്രമെ സ്*പ്രെ ലഭ്യമാവുകയുള്ളൂ.

അസാം ഉള്*പ്പെടെയുള്ള തെക്കുകിഴക്കന്* സംസ്ഥാനങ്ങളില്* വളരുന്ന കാപ്*സിക്കമാണ് സ്*പ്രെയുടെ നിര്*മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വീര്യം കൂടിയ മുളകാണ് കാപ്*സിക്ക.



More stills


Keywords:Chilli Powder,Chilli powder spray, Caspicum,womens