ചില്ലി ചിക്കന്* ഇഷ്ടമില്ലാത്തവരായി ആരുമില്ലല്ലോ. ഫാസ്റ്റ് ഫുഡ് സെന്ററുകളില്* പോകാതെ വീ്ട്ടില്*തന്നെ ചില്ലി ചിക്കന്* ഉണ്ടാക്കി നോക്കിയാലോ, എളുപ്പത്തില്* തയ്യാറാക്കാവുന്ന റെഡ് ചില്ലി ചിക്കന്റെ റെസിപ്പി ഇതാ.
ചേരുവകള്*
ഇളം കോഴി-ചെറുത് 2 എണ്ണം
സവാള-5 എണ്ണം
മുട്ടയുടെ മഞ്ഞ – 2 മുട്ടയുടേത്
പുളിച്ച ക്രീം – 1 കപ്പ്
മുളകു പൊടി – 1 റ്റീ സ്പൂണ്*
ഉപ്പ്, കുരുമുളകു പൊടി – പാകത്തിന്
ബട്ടര്* – ആവശ്യത്തിന്.


തയ്യാറാക്കുന്ന വിധം
സവാള അരിഞ്ഞ് ചൂടാക്കിയ ബട്ടറിലിട്ട് വറുത്ത് ബ്രൌണ്* നിറമാകുമ്പോള്* അതിലേക്ക് കോഴി ഇറച്ചി നാലായി മുറിച്ചതും മുളകു പൊടിയും ഉപ്പും കുരുമുളകു പൊടിയും ചേര്*ക്കുക. കോഴി ഇറച്ചിയുടെ നിറം മാറിത്തുടങ്ങുമ്പോള്* മുട്ടയുടെ മഞ്ഞ ചേര്*ത്ത് ചെറു തീയില്* വെക്കുക. ഇറച്ചി വെന്ത് മൃദുവാകുമ്പോള്* ക്രീം ഒഴിച്ച് വാങ്ങി കഴിക്കാം.