Results 1 to 10 of 28

Thread: ** Janapriya Naayakan DILEEP ** ~~ Official Thread

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    ‘താമരാക്ഷന്*പിള്ള’യെ കണ്ടുകിട്ടി, പറക്കും തളികയ്ക്ക് രണ്ടാം ഭാഗം തുടങ്ങുന്നു!



    മലയാളത്തില്* ചിരിയുടെ പൂരം സൃഷ്ടിച്ച ‘ഈ പറക്കും തളിക’യുടെ രണ്ടാം ഭാഗം അണിയറയില്* ഒരുങ്ങുന്നു. താഹ സംവിധാനം ചെയ്യുന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് ഈ വര്*ഷം അവസാനം ആരംഭിക്കുമെന്ന് സൂചന. വി ആര്* ഗോപാലകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.

    പറക്കും തളികയുടെ രണ്ടാം ഭാഗം എന്ന ആശയം നേരത്തേ താഹയുടെ മനസില്* ഉണ്ടായിരുന്നതാണ്. എന്നാല്* ഈ പ്രൊജക്ടിന് തടസമായി നിന്ന ഒരു പ്രശ്നമുണ്ടായിരുന്നു. ‘ഈ പറക്കും തളിക’യില്* പ്രധാന കഥാപാത്രമായിരുന്ന ‘താമരാക്ഷന്* പിള്ള’ എന്ന ബസ് ഇപ്പോള്* എവിടെയാണെന്ന് നിശ്ചയമില്ലായിരുന്നു. പറക്കും തളികയുടെ ചിത്രീകരണം അവസാനിക്കുന്ന സമയത്ത് ഉണ്ടായ സാമ്പത്തികപ്രശ്നം പരിഹരിക്കുന്നതിനായി ആ ബസ് നിര്*മ്മാതാവ് വിറ്റിരുന്നു. പടം സൂപ്പര്*ഹിറ്റായിക്കഴിഞ്ഞ് ബസിനെപ്പറ്റി അന്വേഷിച്ചെങ്കിലും അത് കണ്ടെത്താനായില്ല.

    എന്നാല്* ഇപ്പോള്* ആ ബസ് കണ്ടെടുത്തതാണ് രണ്ടാം ഭാഗത്തിനുള്ള ശ്രമങ്ങള്* വീണ്ടും ആരംഭിക്കാന്* ഇടയാക്കിയത്. അവിചാരിതമായി സംവിധായകന്* താഹ പൊള്ളാച്ചിയിലൂടെ സഞ്ചരിക്കുമ്പോള്* ‘താമരാക്ഷന്*പിള്ള’ ബസ് ഒരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്* കണ്ടെത്തുകയായിരുന്നു. ബസ് പൊളിച്ചുമാറ്റാനായി കൊണ്ടുവന്നവര്* അതുചെയ്യാതെ മാറ്റിയിട്ടിരിക്കുന്ന നിലയിലായിരുന്നു ബസ്. അതോടെ താഹയും നിര്*മ്മാതാവ് കാസ് ഹംസയും ചേര്*ന്ന് ബസ് തിരികെ വാങ്ങി. പറക്കും തളികയുടെ രണ്ടാം ഭാഗത്തിന്*റെ ആലോചന സജീവമാകുകയും ചെയ്തു.

    ‘വീരപ്പന്* കുറുപ്പ്’ എന്ന പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച കൊച്ചിന്* ഹനീഫയുടെ അസാന്നിധ്യവും രണ്ടാം പറക്കും തളികയുടെ പകിട്ടിന് മങ്ങലേല്*പ്പിക്കും. എന്നാല്* ഇതിനെയെല്ലാം മറികടക്കുന്ന ഒരു സൂപ്പര്* കോമഡി തിരക്കഥയൊരുക്കാനാണ് സംവിധായകന്* തിരക്കഥാകൃത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    2001ല്* പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ ഉണ്ണികൃഷ്ണന്* എന്ന ബസ് ഉടമസ്ഥന്*റെ ജീവിതദുരിതങ്ങളുടെ രസകരമായ ആവിഷ്കാരമായിരുന്നു. നിത്യാദാസ് ആയിരുന്നു നായിക. രണ്ടാം ഭാഗത്തില്* നിത്യാദാസ് അതിഥിതാരമായെത്തുമെന്നാണ് സൂചന. ദിലീപ് തന്നെ ഈ പ്രൊജക്ടില്* നായകനാകുമെന്നാണ് റിപ്പോര്*ട്ട്. സുന്ദരനായി ഹരിശ്രീ അശോകനും കോശിയായി സലിം കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകും.


    Keywords: ee parakumthalika, parakumthalika, dileep, harisree ashokan, janapriyanayakan

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    റിംഗ് മാസ്റ്റര്* ചിരിപ്പിച്ച് വട്ടം കറക്കുന്നു- ഫിലിം റിവ്യൂ

    വീണ്ടും ചിരിപ്പിക്കാന്* ഒരു ദിലീപ് ചിത്രം, അതാണ് റിംഗ്*മാസ്റ്റര്*. അവധിക്കാലം തുടങ്ങിയതുകൊണ്ട് കുട്ടികള്* കൂട്ടമായാണ് ചിത്രത്തിനെത്തുന്നത്. അവര്*ക്ക് ചിരിച്ച് വട്ടംകറക്കാന്* ഉള്ളതൊക്കെ റാഫി ചിത്രത്തില്* അണിയിച്ചൊരുക്കിയിട്ടുണ്ട്. റാഫി തന്നെ തിരക്കഥ ഒരുക്കിയ ചിത്രം തീയേറ്ററില്* ചിരിയുടെ മാലപ്പടക്കമാണ് തീര്*ക്കുന്നത്. ഇത്തവണ കുടുംബപ്രേക്ഷകര്* ഏറ്റെടുക്കുന്ന പടം റിംഗ്*മാസ്റ്റര്* തന്നെയാവും.
    കുറച്ച് കുട്ടി കോമഡി, കുറച്ച് പട്ടി കോമഡി. ഇതാണ് പടത്തിന്റെ ഒരു പാറ്റേണ്*. ദിലീപ് കോമഡിക്കൊപ്പം കിടിലന്* നമ്പരുമായി കലാഭവന്* ഷാജോണും*(ഡോ മുത്തു) എത്തുന്നു. വിദേശത്ത് ജോലി കിട്ടി അവിടെ താമസമാക്കണമെന്നാണ് പ്രിന്*സിന്റെ ആഗ്രഹം. ഇതിനുവേണ്ടി എലിസബത്ത്(രഞ്ജിനി) എന്ന എന്**ആര്**ഐ വനിതയുടെ നായയായ ലിസയെ നോക്കാന്* പ്രിന്*സ് എത്തുന്നു.

    ലിസയില്*നിന്നും ആണ്**നായകളെ അകറ്റി നിര്*ത്തണമെന്നായിരുന്നു എലിസബത്തിന്റെ ഉപദേശം. എന്നാല്* കാര്*ത്തിക(കീര്*ത്തി സുരേഷ്) എന്ന അന്ധയായ പെണ്*കുട്ടിയുടെ ആണ്*നായയിലൂടെ ലിസ ഗര്*ഭം ധരിക്കുന്നു. ഒരു പെണ്*നായയ്ക്ക് ജന്മം നല്*കിയശേഷം ലിസ മരിക്കുന്നു. ആ പെണ്*നായയ്ക്ക് പ്രിന്*സിന്റെ മുന്* കാമുകി ഡയാന(ഹണി റോസ്)യുടെ പേരിടുന്നു. എലിസബത്ത് വിദേശത്ത് നിന്ന് തിരിച്ചു വരുന്നതിന് മുന്*പ് ഡയാനയ്ക്ക് പ്രിന്*സ് മികച്ച പരിശീലനം നല്*കുന്നു.

    ഇപ്പോള്* തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഡയാന. ഡയാനയുടെ പുതിയ ചിത്രത്തില്* അഭിനയിക്കുന്ന നായയായി പ്രിന്*സിന്റെ ഡയാന എത്തുന്നതാണ് കഥയില്* വഴിത്തിരിവുണ്ടാക്കുന്നത്. ചുരുക്കത്തില്* എല്ലാ ദിലീപ് ചിത്രം പോലെ ഒരു ബഹളമാണ് ചിത്രം. ആ ഓളത്തില്* കുറേ കോമഡിയും. ഇത്ര മാത്രമേ റിംഗ്*മാസ്റ്ററില്* നിന്നും പ്രതീക്ഷിക്കാവൂ. ഒരു ഉത്സവചിത്രമെന്ന നിലയില്* കുറേനേരം ചിരിപ്പിക്കുക എന്നത് മാത്രമാണ് ചിത്രത്തിന്റെ ധര്*മ്മം. ഗ്യാംഗ്സ്റ്ററും സെവന്**ത് ഡേയും പോലെയുള്ള ഗൌരവമേറിയ ചിത്രങ്ങള്*ക്കിടയില്* റിംഗ്**മാസ്റ്റര്* ആശ്വാസമാണ്.

    സംവിധായകന്* രവിയെന്ന് കഥാപാത്രമായി റാഫി അഭിനയത്തിലും അരങ്ങേറ്റം നടത്തിയിരിക്കുന്നു. പീറ്റര്* എന്ന സഹസംവിധായകനായി അജു വര്*ഗീസും അഡ്വ. ശ്രാവണായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. ഷാജിയുടെ ക്യാമറയും ഗോപീസുന്ദറിന്റെ സംഗീതവും ബാക്ഗ്രൌണ്ട് സ്കോറും മികച്ചു നില്*ക്കുന്നു. എന്തായാലും ഈ വിഷുക്കാലത്ത് ഹിറ്റില്* കുറഞ്ഞ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല ചിത്രം. വെറുതെ ഇരുന്ന് മനസ് തുറന്ന് ചിരിക്കണമെന്ന് മാത്രം ചിത്രം കാണുക.



    പ്രിന്*സ് എന്ന നായ പരിശീലകനായാണ് ദിലീപ് ചിത്രത്തില്* എത്തുന്നത്. മനുഷ്യരെക്കാള്* നന്മയും സ്നേഹവുമുള്ളവരാണ് നായകള്* എന്ന് ജീവിതം നല്*കിയ തിരിച്ചറിവാണ് പ്രിന്*സിനെ നായ പരിശീലകനാക്കിയത്. സി*ഐ*ഡി മൂസയില്* ഒരു പട്ടിയാണ് കോമഡി കാണിക്കുന്നതെങ്കില്* ഇതില്* ഒരു ഒന്നൊന്നര പട്ടി കോമഡിയാണെന്നാണ് ചിത്രം കണ്ടിട്ട് പുറത്തേക്ക് നടന്നപ്പോള്* തീയേറ്ററില്* നിന്ന് കേട്ടത്. സംഭവം കേട്ട് ചിരിച്ചെങ്കിലും സത്യമതാണ്

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •