പെയ്തൊഴിയാത്ത കാര്*മേഘം പോലെ
വര്*ഷത്തിലെ മൂടല്* വീണ ആകാശം പോലെ നിന്* മുഖം
മഴയായ്* പൊഴിയുന്ന കണ്ണിരില്* നിന്*റെ
ദുഃഖങ്ങള്* അലിഞ്ഞില്ലാതാവുമെങ്കില്*
നിനക്ക് കരയാം..... മതിയാവോളം...
തളരുമ്പോള്* തലചായ്ക്കാന്* എന്*റെ തോളുകളുണ്ട്...
ചേര്*ത്ത് പിടിക്കാന്* എന്*റെ കരങ്ങളുണ്ട്...
മുഖമമര്*ത്തി വിതുമ്പാന്* എന്*റെ നെഞ്ചുണ്ട്...
കണ്ണീരൊപ്പാന്* എന്*റെ വിരല്* തുമ്പുണ്ട്...
ആശ്വാസത്തിന്റെ ചുംബനങ്ങള്* നല്*കുവാന്*
എന്*റെ അധരങ്ങളുണ്ട്....
നിന്*റെ നോവിനെ പകുത്തെടുക്കാന്*
എന്*റെ ഹൃദയമുണ്ട്...
നിനക്ക് ഞാനുണ്ട് നിനക്കു കരയാം ,
മതിയാവോളം നോവുകള്* അലിഞ്ഞില്ലാതെയാവട്ടെ
നിനക്കു ഞാനുണ്ട് ......
നിനക്കു കരയാം മതിവരുവോളം -
ഒരു കാറ്റിലാമുഖത്തെ കാര്*മേഘങ്ങളും അകലുമെങ്കില്* .
ഇവിടെ ഇനി നീയും ഞാനുമില്ല ഇനി നമ്മള്* മാത്രം ...
തമ്മിലലിഞ്ഞു ചേര്*ന്ന നമ്മള്* മാത്രം ...


Keywords:songs,poems,kavithakal,malayalam poems,love songs