-
“കുഞ്ഞനന്തന്*റെ കട” - നിരൂപണം
ഇതാണ് സിനിമ ! “കുഞ്ഞനന്തന്*റെ കട” - നിരൂപണം
കോബ്ര, കമ്മത്ത് ആന്*റ് കമ്മത്ത് തുടങ്ങിയ സിനിമകള്* കണ്ടപ്പോള്* മനസില്* ആലോചിച്ചതാണ് - എന്തുകൊണ്ടാണ് മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്* ഇത്തരം സിനിമകള്*ക്ക് സമയം നീക്കിവയ്ക്കുന്നത് എന്ന്. കൊമേഴ്സ്യല്* വിജയമാണ് ലക്*ഷ്യമെങ്കിലും അത്തരം സിനിമകള്* തെരഞ്ഞെടുക്കുന്നതിലും ഒരു മിനിമം നിലവാരം ഉണ്ടാകുമല്ലോ. അങ്ങനെയൊരു നിലവാരവുമില്ലാത്ത സിനിമകളില്* അഭിനയിച്ച് ബോക്സോഫീസിലും തുടര്*ച്ചയായി മമ്മൂട്ടിക്ക് തിരിച്ചടി നേരിട്ടു.
എന്തായാലും ‘കുഞ്ഞനന്തന്*റെ കട’ ഒരു മടങ്ങിവരവാണ്. മമ്മൂട്ടി എന്ന നടന്* തന്*റെ സുവര്*ണകാലത്തെ പ്രകടനങ്ങളിലേക്ക് നടത്തുന്ന മടങ്ങിവരവ്. അമരത്തില്*, കാഴ്ചയില്*, സുകൃതത്തില്* ഒക്കെ കണ്ട കൈയടക്കമുള്ള ഭാവപ്രകടനം ഈ സിനിമയിലും കാണാം. മമ്മൂട്ടി വിസ്മയിപ്പിക്കുന്ന മറ്റൊരു സിനിമ!
‘ആദാമിന്*റെ മകന്* അബു’ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത സിനിമ. മധു അമ്പാട്ടിന്*റെ ക്യാമറ. റസൂല്* പൂക്കുട്ടിയുടെ ശബ്ദസംവിധാനം. മമ്മൂട്ടിയുടെ ഗംഭീരമായ അഭിനയം. കുഞ്ഞനന്തന്*റെ കട എന്ന സിനിമ എന്തുകൊണ്ടാണ് ‘മസ്റ്റ് വാച്ച്’ ആകുന്നത് എന്നതിനുള്ള കാരണങ്ങളാണിവ.
ഒരു സാധാരണക്കാരന്*റെ ഈഗോയുടെയും അതിജീവനത്തിന്*റെയും ദാമ്പത്യപ്രശ്നങ്ങളുടെയും കഥയാണ് കുഞ്ഞനന്തന്*റെ കട. സലിം അഹമ്മദ് തന്*റെ രണ്ടാമത്തെ വരവും ഗംഭീരമാക്കിയിരിക്കുന്നു.
ബന്ധങ്ങളുടെ ഇഴയടുപ്പവും അകല്*ച്ചയും സംഘര്*ഷങ്ങളുമാണ് ഈ സിനിമയുടെ പ്രമേയം. കട ഈ സിനിമയില്* ഒരു കഥാപാത്രം തന്നെയാണ്. അത് നഷ്ടപ്പെടുമോ എന്ന ഭയം, അത് വിട്ടുകൊടുക്കാനാവില്ല എന്നുള്ള ഈഗോ എല്ലാം കുഞ്ഞനന്തനെ ഭരിക്കുന്നുണ്ട്. അരക്ഷിതനാണ് താന്* എന്നൊരു ബോധം അയാള്*ക്ക് എപ്പോഴുമുണ്ടായിരുന്നതുപോലെ.
സമൂഹവും കുടുംബവുമായുള്ള കുഞ്ഞനന്തന്*റെ ബന്ധമാണ് ആത്യന്തികമായി ഈ ചിത്രം പറയാന്* ശ്രമിക്കുന്നത്. തിരക്കഥയുടെ മികവ് തന്നെയാണ് ഈ സിനിമയുടെ ശക്തി. ഓരോ കഥാപാത്രത്തിന്*റെയും പശ്ചാത്തലത്തിന്*റെയും ഡീറ്റെയിലിംഗ് തിരക്കഥാകൃത്തുകൂടിയായ സംവിധായകന്* സാധ്യമാക്കിയിരിക്കുന്നു.
ഇമ്മാനുവല്*, ബാവുട്ടി ഒക്കെ പോലെ നന്**മയുടെ ആള്**രൂപമൊന്നുമല്ല കുഞ്ഞനന്തന്*. അയാള്*ക്ക് നല്ല വശവും ചീത്ത വശവുമുണ്ട്. ഒരു സാധാരണ മനുഷ്യന്* ചിന്തിക്കുന്നതുപോലെയൊക്കെ ചിന്തിക്കുന്നുമുണ്ട്. റോഡ് വികസനത്തിനായി സര്*ക്കാര്* കട ഒഴിപ്പിക്കുമെന്നറിയുമ്പോള്* അയാള്* വിവശനാകുന്നതും കട നഷ്ടമാകാതിരിക്കാന്* നടത്തുന്ന ശ്രമങ്ങളും നോക്കുക.
കണ്ണൂരാണ് സിനിമയുടെ ലൊക്കേഷന്*. ഭാഷ കണ്ണൂര്* ഭാഷ. പതിവുപോലെ മമ്മൂട്ടി ഈ സ്ലാംഗിലും ഒന്നാന്തരമായി. മമ്മൂട്ടി മാത്രമല്ല, അഭിനേതാക്കളെല്ലാം.
മമ്മൂട്ടിയുടെ നായികയായി പുതുമുഖം നൈല ഉഷയാണ് അഭിനയിക്കുന്നത്. ചിത്ര എന്ന കഥാപാത്രത്തെ ഉള്*ക്കൊണ്ട് അഭിനയിക്കാന്* നൈലയ്ക്ക് കഴിഞ്ഞു. ബാലചന്ദ്രമേനോന്*, സിദ്ദിക്ക്, യവനിക ഗോപാലകൃഷ്ണന്*, സലിംകുമാര്* തുടങ്ങിയവര്* മികച്ച പ്രകടനമാണ് നടത്തിയത്.
ചിത്രത്തിലെ രണ്ട് ഗാനങ്ങളില്* ഒന്ന് മികച്ചതാണ്. എം ജയചന്ദ്രന്* ആലപിച്ച “ശരറാന്തല്*...” ആലാപന സൌന്ദര്യം കൊണ്ട് ഹൃദയം കവരും.
MORE REVIEWS..>>
Keywords: kunjanadhante kada reviews, Kalimannu film reviews, Kalimannu gallery, Kalimannu movie, Kalimannu movie previews, Kalimannu movie review, Kalimannu movie reviews, Kalimannu Photo's, Kalimannu preview, Kalimannu previews, Kalimannu stills, Kalimannu story, Kalimannu wallpappers, latest tamil film news, latest Tamil film previews, latest Tamil film reviews, latest Tamil film's, latest Tamil movie news, Malayalam Film Kalimannu Review
Last edited by rameshxavier; 08-31-2013 at 04:29 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks